India
ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ്ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ്
India

ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ്

Khasida
|
27 May 2018 7:41 PM GMT

സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ ഒരോ മണിക്കൂറിലും വിലയിരുത്തി വരുന്നതായി വിദേശ കാര്യമന്ത്രി

സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ ഒരോ മണിക്കൂറിലും വിലയിരുത്തി വരുന്നതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാഴികളെ കാണാന്‍ നാളെ വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് നാളെ സൊദിയിലേക്ക് പോകും.

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും വ്യക്തമാക്കി, വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറെ ഗൌരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സൌദി കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് 10000 ത്തോളം പേര്‍ പട്ടിണിയും മറ്റു പ്രയാസങ്ങളും അനുഭവിക്കുന്നതായി വിദേശകാര്യമന്ത്രാലയം തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വിദേശ കാര്യമന്ത്രാലയം പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ മിക്കവരുടെയും പാസ്പോര്‍ട്ട് കമ്പനികളുടെ കൈവശമാണ്. എക്സിറ്റ് പാസ് അനുവദിച്ച് ഇവരെ നാട്ടിലെത്തിക്കുന്ന കാര്യം സൗദി അധികാരികള്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Similar Posts