India
4000ത്തോളം പെല്ലറ്റ് തിരകള്‍ ഉപയോഗിച്ചതായി സിആര്‍പിഎഫ്4000ത്തോളം പെല്ലറ്റ് തിരകള്‍ ഉപയോഗിച്ചതായി സിആര്‍പിഎഫ്
India

4000ത്തോളം പെല്ലറ്റ് തിരകള്‍ ഉപയോഗിച്ചതായി സിആര്‍പിഎഫ്

Damodaran
|
27 May 2018 9:31 AM GMT

തീവ്രമായ സാഹചര്യത്തില്‍ ഉന്നംപിടിച്ച് വെടിവെക്കുക അധ്യമാണെന്നും പെല്ലറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍

ജമ്മുകാശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ 4000ത്തോളം പെല്ലറ്റ് തിരകള്‍ ഉപയോഗിച്ചതായി സിആര്‍പിഎഫ്. സംഘര്‍ഷ തീവ്രമായ സാഹചര്യത്തില്‍ ഉന്നംപിടിച്ച് വെടിവെക്കുക അധ്യമാണെന്നും ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ സി ആര്‍ പി എഫ് വ്യക്തമാക്കി. അതിനിടെ പുല്‍വാമയില്‍‌ ഇന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ കശ്മീര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി

യുദ്ധ ഭൂമികളില്‍ പോലും നിയന്ത്രണമുള്ള പെല്ലറ്റ് തോക്കുകളാണ് കശ്മീരിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നതെന്നു ആക്ഷേപത്തിനിടെയാണ് പെല്ലറ്റ് പ്രയോഗത്തിന്‍റെ കണക്ക് സിആര്പി എഫ് വെളിപ്പെടുത്തുന്നത്.കഴിഞ്ഞ മാസം 8 മുതല്‍ ഈ മാസം പതിനൊന്ന് വരെ 3765 പെലറ്റ് തിരകള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിച്ചു.

ഓരോ തിരയിലും അടങ്ങിയിക്കുന്നത് 450 ചെറു മെറ്റാലിക് ബോളുകള്‍. ഇവയില്‍ നിന്നും പ്രവഹിച്ച പെല്ലറ്റുകളുടെ ഏകദേശ കണക്ക് 16 ലക്ഷം. പോയ്ന്‍റ് നയന്‍ വിഭാഗത്തില്‍ പെട്ട തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നും സി ആര്‍ പിഎഫ് വ്യക്തമാക്കി, ഗ്രനേഡുകളും ഇലക്ട്രിക് ഷെല്ലുകളും ഉള്‍പ്പെടെ പ്രഹര ശേഷി കുറഞ്ഞതും ഇല്ലാത്തതുമായ 14 തരം ആയുധങ്ങളും പ്രതിഷേധക്കാര്‍ക്കെതിരെ ഉപയഗിച്ചു. പെല്ലറ്റുകള്‍ ഉപയോഗിക്കേണ്ട സാഹചര്യമാണ് ഇപ്പോഴും കശ്മീരിലുള്ളതെന്നും സി ര്‍പി എഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. കശ്മീരില്‍‌ പെല്ലറ്റ് പ്രയോഗത്തെ തുടര്‍ന്ന് 500 റിലധികം പേര്ക്ക കാഴ്ചനഷ്ടപ്പെട്ടതായാണ് കണക്ക്. പെല്ലറ്റ് പ്രയോഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മനുഷ്യാവകാശ് സംഘടനകളും എതിര്‍പ്പ് തുടരുകയാണ്

Similar Posts