India
ഭിന്നശേഷിക്കാര്‍ക്കൊപ്പം വിനോദസഞ്ചാര ദിനം ആഘോഷിച്ച് ടൂറിസം മന്ത്രാലയംഭിന്നശേഷിക്കാര്‍ക്കൊപ്പം വിനോദസഞ്ചാര ദിനം ആഘോഷിച്ച് ടൂറിസം മന്ത്രാലയം
India

ഭിന്നശേഷിക്കാര്‍ക്കൊപ്പം വിനോദസഞ്ചാര ദിനം ആഘോഷിച്ച് ടൂറിസം മന്ത്രാലയം

Sithara
|
27 May 2018 9:25 PM GMT

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി കേന്ദ്ര ടൂറിസം മന്ത്രാലയം

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്നലെ ലോക വിനോദസഞ്ചാര ദിനാചരണം വ്യത്യസ്തമാക്കിയത്. ജീവിതത്തില്‍ ആദ്യമായി വിനോദയാത്ര പോകാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കുട്ടികളില്‍ അധികം പേരും. വീല്‍ചെയറുകളില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്നവരും സംസാരശേഷിയില്ലാത്തവരുമൊക്കെ എല്ലാ അവശതകളും മറന്ന് ആവേശത്തോ‌‌ടെയാണ് യാത്രയില്‍ പങ്കെടുത്തത്.

ദീപക്കും ഷിയോം ശര്‍മയും തന്‍വിയും ഒക്കെ വലിയ ആവേശത്തിലായിരുന്നു. മിക്കവരുടെയും ആദ്യത്തെ വിനോദയാത്ര. കൂട്ടത്തില്‍ മുഹമ്മദ് ഹാരിസ് മാത്രമാണ് ഇതിനു മുന്‍പ് അക്ഷര്‍ധാം മന്ദിര്‍ കാണാന്‍ പോയിട്ടുള്ളത്.

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ടൂറിസം മന്ത്രാലയം സംഘിപ്പിച്ച യാത്ര കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഭിന്നശേഷിക്കാരായ 28 കുട്ടികളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇനി ഇന്ത്യയിലെ മറ്റു സ്ഥലങ്ങളും കാണാന്‍ അവസരമൊരുക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം വലിയ സന്തോഷമാണ് ഇവര്‍ക്ക് നല്‍കിയത്.

Related Tags :
Similar Posts