India
സ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധിസ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി
India

സ്റ്റാലിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി

Ubaid
|
27 May 2018 4:33 AM GMT

ഒരു തമിഴ് വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കരുണാനിധിയുടെ പ്രഖ്യാപനം

എം.കെ.സ്റ്റാലിനാണ് തന്റെ രാഷ്ട്രീയ പിൻഗാമിയെന്ന് ഡിഎംകെ നേതാവ് എം.കരുണാനിധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.എം.കെ നേതൃതലത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട എം.കെ.അഴഗിരിക്ക് വൻതിരിച്ചടിയാണ് ഈ പ്രഖ്യാപനം. അറുപത്തിമൂന്നുകാരനായ മകൻ സ്റ്റാലിനെ പിൻഗാമിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും 92 കാരനായ എം. കരുണാനിധി രാഷ്ട്രീയരംഗത്തു നിന്നുളള തന്റെ പിൻമാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളിക്കള‍ഞ്ഞു. ഒരു തമിഴ് വാരികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കരുണാനിധിയുടെ പ്രഖ്യാപനം. സ്റ്റാലിൻ രാഷ്ട്രീയ പിൻഗാമിയാണെങ്കിലും അഴഗിരിയെ താൻ ഒഴിവാക്കുന്നതായി അതിന് അർഥമില്ലെന്നും കലൈഞ്ജർ വിശദീകരിച്ചു. സ്റ്റാലിൻ പാർട്ടിക്കു വേണ്ടി ഏറെ ത്യാഗം സഹിച്ചതായും മിസ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ശേഷം ഒട്ടേറെ അതിക്രമങ്ങൾക്ക് വിധേയനായതായും നേതൃതലത്തിലെ മികവ് അദ്ദേഹം തെളിയിച്ചുകഴിഞ്ഞതായും കരുണാനിധി അഭിമുഖത്തിൽ പറഞ്ഞു.

Related Tags :
Similar Posts