ജെല്ലിക്കെട്ട് പ്രക്ഷോഭം: സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു
|ജെല്ലിക്കെട്ട് ബില്‍ നിയമസഭ പാസാക്കി. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി വേദനാജനകമാണെന്നും യുവാക്കള്‍ സംയമനം പാലിക്കണമെന്നും നടന്‍ രജനീകാന്ത്
ജല്ലിക്കെട്ട് സമരത്തിനിടെ തമിഴ്‌നാട്ടില്‍ പോലീസും സമരക്കാരും തമ്മില്‍ വ്യാപകസംഘര്‍ഷം. ബലം പ്രയോഗിച്ച് സമരക്കാരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായത്. ചെന്നൈ മറീന ബീച്ചില്‍ സമീപമുള്ള പൊലീസ് സ്റ്റേഷനും നിരവധി വാഹനങ്ങള്‍ക്കും പ്രക്ഷോഭകര്‍ തീയിട്ടു. അതേസമയം നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ നിയമസഭ ബഹിഷ്കരിച്ചു. ഇതിനിടെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു. പോലീസ് നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്.അതേസമയം സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി വേദനാജനകമാണെന്നും യുവാക്കള്‍ സംയമനം പാലിക്കണമെന്നും നടന്‍ രജനീകാന്ത് ആവശ്യപ്പെട്ടു.
സംസ്ഥാനത്താകെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങവേ ജെല്ലിക്കെട്ട് ബില്ലിന് തമിഴ്നാട് നിയമസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അവതരിപ്പിച്ച ബില്‍ ഐക്യകണ്ഠേനയാണ് സഭ പാസാക്കിയത്.
മറീനാ ബീച്ചില്‍ രാവിലെതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും വിശദീകരിച്ചു. പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്. വന്‍ പൊലീസ് സന്നാഹമെത്തി സമരക്കാരെ ബലം പ്രയോഗിച്ച് മാറ്റി തുടങ്ങിയതോടെ പ്രക്ഷോഭകര്‍ കടലില്‍ ചാടി. ഇതിനിടെ സമരക്കാര്‍ മറീനബിച്ചിന് സമീപമുള്ള ഐസ്ഹൌസ് പൊലീസ് സ്റ്റേഷന് തീയിട്ടു.
പലയിടങ്ങളിലും സമരത്തിന് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. കോയമ്പത്തൂര്‍, ദിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ പ്രക്ഷോഭക്കാരെ പൊലീസ് ഒഴിപ്പിച്ചു. അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംകെ നിയമസഭസമ്മേളനം ബഹിഷ്കരിച്ചു.