India
സിപിഎമ്മിന്റെ വികസന മാതൃക ദളിതരെ സംബന്ധിച്ച് പരാജയമെന്ന് ജിഗ്നേഷ് മേവാനിസിപിഎമ്മിന്റെ വികസന മാതൃക ദളിതരെ സംബന്ധിച്ച് പരാജയമെന്ന് ജിഗ്നേഷ് മേവാനി
India

സിപിഎമ്മിന്റെ വികസന മാതൃക ദളിതരെ സംബന്ധിച്ച് പരാജയമെന്ന് ജിഗ്നേഷ് മേവാനി

Ubaid
|
27 May 2018 6:26 AM GMT

ഭൂപരിഷ്‌കരണം ശരിയായ അര്‍ഥത്തില്‍ കേരളത്തില്‍ നടപ്പായിട്ടില്ലെന്നും ചലോ തിരുവനന്തപുരം പ്രക്ഷോഭത്തിന്റെ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജിഗ്നേഷ് മേവാനി പറഞ്ഞു.

സിപിഎമ്മിന്റെ വികസന മാതൃക ദളിതരെ സംബന്ധിച്ച് ഗുജറാത്ത് മോഡല്‍ പോലെ പരാജയമെന്ന് ഉന സമര നേതാവ് ജിഗ്നേഷ് മേവാനി. കേരളത്തില്‍ ഭൂസമരങ്ങളില്‍ ഇടപെടുമെന്ന് പ്രഖ്യാപിച്ച ബിജെപി ആദ്യം ഗുജറാത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ഭൂ അധികാര സംരക്ഷണ സമിതിയുടെ ചലോ തിരുവനന്തപുരം സമരപ്രഖ്യാപന സ്‌മ്മേളനം ചെങ്ങറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദളിതരെ സംബന്ധിച്ച് കേരളാ വികസന മാതൃക ഗുജറാത്ത് മാതൃക പോലെ ദുരന്തമാണ്. ഭൂപരിഷ്‌കരണം ശരിയായ അര്‍ഥത്തില്‍ കേരളത്തില്‍ നടപ്പായിട്ടില്ലെന്നും ചലോ തിരുവനന്തപുരം പ്രക്ഷോഭത്തിന്റെ സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ജിഗ്നേഷ് മേവാനി പറഞ്ഞു.

രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ റവന്യൂ ഭൂമിയുടെ 58 ശതമാനവും വന്‍കിട ഭൂമാഫിയകള്‍ അനധികൃധമായി കകൈവശം വെച്ചിരിക്കുകയാണ്. ഈ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഉനസമരത്തെ പിന്തുണച്ച സിപിഎം കേരളത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഭൂസമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു.

കേരളത്തില്‍ ഭൂസമരത്തിനിറങ്ങുന്ന ബിജെപി ആദ്യം ഗുജറാത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ തയ്യാറാവുകയാണ് വേണ്ടെതെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കണ്‍വെന്‍ഷന് ശേഷം വിവിധ ജില്ലകളില്‍ സംഘാടക സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് ജില്ലാതല പ്രചരണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ആദ്യവാരത്തോടു കൂടി കാസര്‍ഗോഡ് നിന്നും 'ചലോ തിരുവനന്തപുരം' അവകാശ പ്രഖ്യാപന റാലി ആരംഭിക്കും. ആദിവാസി , ദിളിത് പിന്നോക്ക വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഭൂഅധികാര സംരക്ഷണ സമിതിയാണ് ചലോതിരുവനന്തപുരം പ്രക്ഷോഭത്തിന്റെ സംഘാടകര്‍.

Related Tags :
Similar Posts