ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷന്‍ നിരോധിച്ചതിനെതിരായ ഹരജി തള്ളി
|സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനെ നിരോധിച്ച ആഭ്യന്തര മന്ത്രാലത്തിന്റെ നടപടിക്കെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൌണ്ടേഷനെ നിരോധിച്ച ആഭ്യന്തര മന്ത്രാലത്തിന്റെ നടപടിക്കെതിരായ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിരോധനത്തിനാവശ്യമായ രേഖകള്‍ ആഭ്യന്തര മന്ത്രാലത്തിന്റെ പക്കലുണ്ടെന്ന് കോടതി വ്യക്തമാക്കി. സംഘടനയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച നടപടി തള്ളണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അത് രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും ബാധിക്കുമെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.
വിദേശത്ത് നിന്നും ഉറവിടം വെളിപ്പെടുത്താത്ത ഫണ്ടുകള്‍ എത്തുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിരുന്നു. ഇതിനെതിരായാണ് സാക്കിര്‍ നായിക്കിന്റെ സംഘടന കോടതിയെ സമീപിച്ചത്.