India
തമിഴ്‍നാട്ടില്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് ജയലളിതതമിഴ്‍നാട്ടില്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് ജയലളിത
India

തമിഴ്‍നാട്ടില്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന് ജയലളിത

admin
|
27 May 2018 1:19 AM GMT

തമിഴ്‍നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ജെ ജയലളിത.

തമിഴ്‍നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ജെ ജയലളിത. മെയ് 16 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണ പരിപടികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ജയലളിത. സംസ്ഥാനത്തെ ചില്ലറ വില്‍പ്പന മദ്യശാലകളുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്നും അവയുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കുമെന്നും ജയ പറഞ്ഞു. ബാറുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കുമെന്നും തുടര്‍ന്ന് ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവരുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയലളിതയുടെ പരാമര്‍ശം.

Similar Posts