India
കള്ള് മദ്യമല്ല, പാവങ്ങളുടെ ആരോഗ്യ പാനിയമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രികള്ള് മദ്യമല്ല, പാവങ്ങളുടെ ആരോഗ്യ പാനിയമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി
India

കള്ള് മദ്യമല്ല, പാവങ്ങളുടെ ആരോഗ്യ പാനിയമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

admin
|
27 May 2018 7:39 AM GMT

പാവപ്പെട്ടവരുടെ ആരോഗ്യ പാനിയമാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി.

പാവപ്പെട്ടവരുടെ ആരോഗ്യ പാനിയമാണ് കള്ളെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി. ബീഹാറില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് എതിരായ കേസ് പാട്ന കോടതി പരിഗണിക്കാനിരിക്കെയാണ് മാഞ്ചിയുടെ പരാമര്‍ശം.

'മെട്രിക്കുലേഷന് പഠിച്ചിരുന്ന കാലത്ത് എനിക്കു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് അച്ഛന്‍ 15 ദിവസം എനിക്കു കുടിക്കാന്‍ കള്ളുതന്നു. എന്റെ പ്രശ്‌നങ്ങള്‍ മാറി. ഞാനിപ്പോഴും സുഖമായി ഇരിക്കുന്നു. കള്ളുകുടിക്കുന്നയാള്‍ക്ക് ക്ഷയമോ ആസ്ത്മയോ വന്നതായി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കള്ള് പ്രകൃതിയുടെ നീരാണ്, മദ്യമല്ല.' മാഞ്ചി പറഞ്ഞു. പാട്നയില്‍ കള്ള് വ്യാപാരികളുടെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളിനെ മദ്യമായി മുദ്രകുത്തുന്നത് തെറ്റാണ്. ചെത്തു തൊഴിലാളികള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ജോലിയാണിത്. കള്ള് നിരോധിക്കുന്നത് അവരെ പട്ടിണിയിലാക്കും. കള്ള് നിരോധവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ചെത്തുതൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും ഇവരെ പുനരധിവസിപ്പിക്കാനുമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മാഞ്ചി ആവശ്യപ്പെട്ടു.

Similar Posts