പനാജി ഉപതെരഞ്ഞെടുപ്പ്; പരീക്കറിന് ജയം
|പ്രതിരോധ മന്ത്രി സ്ഥാനം രാജിവച്ചാണ് ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നത്.
പനാജി ഉപതെരഞ്ഞെടുപ്പില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ജയം.4,803 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പരീക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരീഷ് രാജയെ തോല്‍പ്പിച്ചത്. ഗോവയിലെ വാല്‍പൊയ് മണ്ഡലത്തില്‍ ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണയും വിജയിച്ചു. ഡല്‍ഹിയിലെ ഭവാന മണ്ഡലം ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തി. ആന്ധ്രയിലെ നന്ദ്യാലില്‍ തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രഹ്മാണ്ഡ റെഡി വിജയമുറപ്പിച്ചു.
നാല് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിരോധമന്ത്രിയും നിലവിലെ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു പനാജിയിലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗിരീഷ് രാജക്കെതിരെ 4803ഓളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു പരീക്കറിന്റെ വിജയം. ബിജെപി എംഎല്‍എ സിദ്ധാര്‍ത്ഥ കുന്കോലീങ്കര് രാജിവെച്ചായിരുന്നു മനോഹര്‍ പരീക്കറിനായി ഉപതെരഞ്ഞെടുപ്പൊരുക്കിയത്.
ഗോവയിലെ വാല്‍പൊയി മണ്ഡലത്തില്‍ നിലവിലെ ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ 10,066േളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോയി നായിക്കിനെ തോല്‍പ്പിച്ചു.മാര്‍ച്ചില്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നേതാവാണ് വിശ്വജിത്ത് റാണ.തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റുന്ന വിജയമാണ് ഭവാനിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയത്.20464 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാര്‍ത്ഥി രാം ചന്ദ്രയുടെ വിജയം.ഇവിടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ആപ്പില്‍ നിന്ന് രാജിവെച്ച സിറ്റിംഗ് എംഎല്‍എ വേദ് പ്രകാശ് ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
തെലുഹ്ക് ദേശം പാര്‍ട്ടി എംഎല്‍എ ഭൂമി നാഗ റെഡ്ഡിയുടെ മരണത്തോടെ ഒഴിവുവന്ന ആന്ധ്രയിലെ നന്ദ്യാല്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ടിഡിപി നിലനിര്‍ത്തി.20000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ടിഡിപി നേതാവ് ബ്രഹ്മാണ്ഡ റെഡ്ഡി വിജയം ഉറപ്പിച്ചത്