വിദ്യാര്‍ത്ഥിനികള്‍ സ്ത്രീയുടെ മാനം പണയപ്പെടുത്തിയെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല വിസി
|ലൈംഗികാതിക്രമം സംബന്ധിച്ച് പരസ്യമായി പരാതി പറയരുതെന്നും വിദ്യാര്‍ത്ഥിനികളോട് വി സി ആവശ്യപ്പെട്ടു.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് വി സി ഗിരീഷ് ചന്ദ്ര ത്രിപാഠിയുടെ അധിക്ഷേപം. പ്രതിഷേധം നടത്തുന്നതിലൂടെ വിദ്യാര്‍ത്ഥിനികള്‍ സ്ത്രീയുടെ മാനം പണയപ്പെടുത്തിയെന്ന് വി സി വിദ്യാര്‍ത്ഥിനികളോട് പറഞ്ഞു. ലൈംഗികാതിക്രമം സംബന്ധിച്ച് പരസ്യമായി പരാതി പറയരുതെന്നും വിദ്യാര്‍ത്ഥിനികളോട് വി സി ആവശ്യപ്പെട്ടു.
സര്‍വകലാശായിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ചര്‍ച്ചകള്‍ക്കായി വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ എത്തിയ വേളയിലാണ് വി സി അധിക്ഷേപം ചൊരിഞ്ഞത്. വി സിയുടെ സംഭാഷണം വിദ്യാര്‍ത്ഥിനികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി എത്തിയ വിസി വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടത് ലൈംഗികാത്രിമം സംബന്ധിച്ച് പരാസ്യമായി പരാതി പറയരുതെന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ സ്ത്രീയുടെ മാനം പണയപ്പെടുത്തിയെന്നും വി സി കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റിയുടെ അഭിമാനത്തിന് വിദ്യാര്‍ത്ഥിനികള്‍ ക്ഷതമേല്‍പ്പിച്ചുവെന്നും വി സി ഗിരീഷ് ചന്ദ്ര ത്രിപാഠി കുറ്റപ്പെടുത്തി.
ത്രിപാഠിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വി സി സ്ഥാനത്ത് നിന്ന് ത്രിപാഠി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനികള്‍. വി സി യോട് അവധിയില്‍ പ്രവേശിക്കാന്‍ യുപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും സൂചനകളുണ്ട്. സര്‍വകലാശാലയില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചീഫ് പ്രോക്ടര്‍ നേരത്തെ രാജിവെച്ചിരുന്നു.