India
ബിഹാര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറക്കരുത്; ഫലം വന്നപ്പോള്‍ ബിജെപിക്ക് സംഭവിച്ചത്...'ബിഹാര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറക്കരുത്'; ഫലം വന്നപ്പോള്‍ ബിജെപിക്ക് സംഭവിച്ചത്...
India

'ബിഹാര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറക്കരുത്'; ഫലം വന്നപ്പോള്‍ ബിജെപിക്ക് സംഭവിച്ചത്...

Alwyn K Jose
|
27 May 2018 3:20 PM GMT

2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തൂവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപിക്ക് സാധ്യത കല്‍പ്പിച്ചുള്ള എക്സിറ്റ് പോളിനെ തള്ളി ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായി തേജസ്വി യാദവ്. 2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പ് ബിജെപി തൂത്തൂവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എന്‍ഡിഎയെ നിഷ്പ്രഭരാക്കി മഹാസഖ്യമാണ് വിജയിച്ചത്.

2015 ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ടുഡെയ്സ് ചാണക്യ, ന്യൂസ് എക്സ്, ടൈംസ് നൌ, ദൈനിക് ജാഗരണ്‍, എബിപി, ഇന്ത്യ ടുഡേ അടക്കമുള്ളവര്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ ട്വീറ്റ് ചെയ്താണ് ബിജെപിയെ, എക്സിറ്റ് പോള്‍ കണ്‍കെട്ടിനെ കുറിച്ച് തേജസ്വി ഓര്‍മിപ്പിച്ചത്. ഗുജറാത്തില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി അധികാരം നേടുമെന്നാണ് പ്രചവിക്കുന്നത്. വോട്ട് ശതമാനം കുറയുമെങ്കിലും ഭരണം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് ഫലം പറയുന്നു. ഹിമാചലില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി ഭരണം നേടുമെന്നും പ്രവചനമുണ്ട്.

എക്സിറ്റ് പോള്‍ ഫലം ഇങ്ങനെ:

ടൈംസ് നൌ എക്സിറ്റ് പോളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 109ഉം കോണ്‍ഗ്രസ് 70ഉം മറ്റുള്ളവര്‍ 3 ഉം സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൌ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. റിപബ്ലിക് - ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ പ്രകാരം ബിജെപി 108ഉം കോണ്‍ഗ്രസ് 74ഉം സീറ്റുകള്‍ നേടും.

എബിപി - സിഡിഎസ് സര്‍വ്വേ പ്രകാരം 91 മുതല്‍ 99 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. 78 മുതല്‍ 86 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടും. ഇന്ത്യ ടിവിയുടെ എക്സിറ്റ് പോള്‍ ഫലം പറയുന്നത് ബിജെപി 106 മുതല്‍ 116 സീറ്റുകള്‍ വരെ നേടുമെന്നാണ്. കോണ്‍ഗ്രസ് 67 മുതല്‍ 73 സീറ്റുകള്‍ വരെ നേടും. സഹാറ സമയ് - സിഎന്‍എക്സ് ഫലം ബിജെപി 110 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. കോണ്‍ഗ്രസ് 65 മുതല്‍ 75 വരെ സീറ്റുകള്‍ നേടുമെന്നും സഹാറ പ്രവചിക്കുന്നു.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി ഭരണം പിടിക്കുമെന്നും സര്‍വ്വെഫലം പറയുന്നു. സീ വോട്ടര്‍ 41 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് പറയുമ്പോള്‍ ഇന്ത്യാ ടുഡേ 47 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. ടൈംസ് നൌ-വിഎംആര്‍ സര്‍വേ 51 സീറ്റും പ്രവചിക്കുന്നു.

Similar Posts