India
ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയായി; 34 പേര്‍ പിന്തുണച്ചെന്ന് റാവത്ത്ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയായി; 34 പേര്‍ പിന്തുണച്ചെന്ന് റാവത്ത്
India

ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയായി; 34 പേര്‍ പിന്തുണച്ചെന്ന് റാവത്ത്

admin
|
27 May 2018 8:32 AM GMT

ബാലറ്റ് സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതിയിലേക്ക് അയക്കും


ഉത്തരാഖണ്ഡ് വിശ്വാസ വോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം. വോട്ടെടുപ്പില്‍ പങ്കെടുത്ത 62 അംഗങ്ങളില്‍ 34 പേരുടെ പിന്തുണ ഹരീഷ് റാവത്തിന് ലഭിച്ചതായാണ് സൂചന. ഔദ്യോഗികമായ ഫലപ്രഖ്യപാനം നാളെ സുപ്രിം കോടതി നടത്തും. വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്കും, ബിജെപി എംഎല്‍എ കോണ്‍ഗ്രസിലേക്കും കൂറ് മാറിയത് വലിയ നാടകീയതയാണ് ഉണ്ടാക്കിയത്.

കോണ്‍ഗ്രസ് എംഎല്‍എ രേഖ ആര്യ ബിജെപിയിലേക്കും, ബിജെപി എംഎല്‍എ ഭീംലാല്‍ ആര്യ കോണ്‍ഗ്രസിലേക്കും നടത്തിയ നാടകീയ കൂറുമാറ്റത്തിനൊടുവിലാണ്, ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടുടിപ്പിന്‍റെ അങ്കത്തട്ടൊരുങ്ങിയത്. പതിനൊന്ന് മണിക്ക് ആരംഭിച്ച പ്രത്യേക നിയമസഭ സമ്മേളനം പന്ത്രണ്ട് മണിയോടെ അവസാനിച്ചു. നോമിനേറ്റഡ് അംഗം ഉള്‍പ്പെടേ വോട്ടെടുപ്പില്‍ പങ്കെടുത്ത 62 പേരില്‍ 34 പേരുടെ പിന്തുണ ഹരീഷ് റാവത്തിന് ലഭിച്ചതായാണ് അറിയുന്നത്. ബിജെപിക്ക് 28 പേരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ. ബിഎസ്പിയുടെ രണ്ടംഗങ്ങളുടെയും, മൂന്ന് സ്വതന്ത്രരുടെയും, ഉത്തരാഖണ്ഡ് ക്രാന്തി ദളിന്‍റെ ഒരംഗത്തിന്‍റെയും വോട്ട് ഹരീഷ് റാവത്തിന് ലഭിച്ചു. മുപ്പത്തിനാല് പേരുടെ പിന്തുണ നേടിയതായുള്ള അവകാശവാദം ഹരീഷ് റാവത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചു.

വോട്ടെടുപ്പിന്‍റെ ഫലം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഫലം സീല്‍ ചെയ്ത കവറില്‍ നാളെ സുപ്രിം കോടതിക്ക് കൈമാറും. ശേഷം സുപ്രിം കോടതിയായിരിക്കും ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തുക. സുപ്രിം കോടതി നിര്‍ദേശമനുസരിച്ച്, ഡിവിഷന്‍ ഓഫ് വോട്ടിംഗിന് പുറമെ, പ്രമേയം അനകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും എണ്ണം പ്രത്യേകമായി എടുക്കുകയും, വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും സുപ്രിം കോടതി പരിശോധിക്കും

Related Tags :
Similar Posts