India
കോയമ്പത്തൂര്‍ ആര്‍ക്കൊപ്പം?കോയമ്പത്തൂര്‍ ആര്‍ക്കൊപ്പം?
India

കോയമ്പത്തൂര്‍ ആര്‍ക്കൊപ്പം?

admin
|
27 May 2018 3:17 PM GMT

വിധിയെഴുത്തിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ പരമാധി വോട്ടര്‍മരെ നേരില്‍ക്കാണുന്നതിനുള്ള തിരിക്കിലാണ് മുന്നണികള്‍.

കോയമ്പത്തൂരില്‍ ഇത്തവണ അണ്ണാഡിഎംകെ വലിയ തിരിച്ചടി നേരിട്ടേക്കും. എഐഎഡിഎകൈയുടെ വോട്ടുബാങ്കുകളില്‍ ഡിഎംകെ വിള്ളല്‍ വീഴ്ത്തുമെന്നാണ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലുള്ള വിലയിരുത്തല്‍. രണ്ട് സീറ്റില്‍ മാത്രമാണ് അണ്ണാ ഡിഎംകെക്ക് വിജയം ഉറപ്പ് വരുത്താനായിട്ടുള്ളത്.

ഭരണവിരുദ്ധ വികാരം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ. അണ്ണാ ഡിഎംകെയുടെ ഉറച്ച കോട്ടകളിലൊന്നാണ് കോയമ്പത്തൂര്‍. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് പാര്‍ട്ടി അവസരം നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പ്.

പത്ത് നിയമസഭാ മണ്ഡലങ്ങളാണ് കോയമ്പത്തൂരില്‍. കഴിഞ്ഞ വട്ടം മുഴുവന്‍ സീറ്റുകളും അണ്ണാ ഡിഎംകെ തൂത്തുവാരി. എന്നാല്‍ ഇത്തവണ തൊണ്ടമുത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. മറ്റ് 9 മണ്ഡലങ്ങളിലും ഡിഎംകെയില്‍ നിന്നും അതി ശക്തമായ വെല്ലുവിളി നേരിടുന്നു. കോയമ്പത്തൂര്‍ നോര്‍ത്തിലും, കൌണ്ടം പാളയത്തും വിജയം ഉറപ്പാണെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു. സിംഗാനെല്ലൂര്‍ മണ്ഡലത്തിലും ഡിഎംകെ സ്ഥാനാര്‍ത്ഥി പ്രചരണത്തില്‍ ഏറെ മുന്നിലാണ്. വികസനപ്രശ്‌നങ്ങളും പ്രകടനപത്രികയും ഉയര്‍ത്തിപ്പിടിച്ച് സജീവമാണ് ഡിഎംകെ മുന്നണി.

ഇരു കക്ഷിക്കും സ്വാധീനമുള്ള വാള്‍പ്പാറ മണ്ഡലത്തില്‍ തോട്ടം തൊഴിലാളി വോട്ടുകള്‍ നിര്‍ണായകമാകും. ഡിഎംഡികെയുടെ വിജയകാന്തിനെ മുഖ്യമന്ത്രിയാക്കുമെന്നത് ഉയര്‍ത്തിക്കാട്ടി ഇടുകക്ഷികള്‍ ഉള്‍പ്പെട്ട മൂന്നാം മുന്നണിയും സജീവമാണ്. ഇവരുടെ സാന്നിധ്യം പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അണ്ണാ ഡിഎംകെകെ കരുതുന്നു.

വിധിയെഴുത്തിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ പരമാധി വോട്ടര്‍മരെ നേരില്‍ക്കാണുന്നതിനുള്ള തിരിക്കിലാണ് മുന്നണികള്‍.

Similar Posts