രാജസ്ഥാനില്‍ വിവരാവകാശ നിയമവും പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്ത്
|സംസ്ഥാനത്തെ പുതുക്കിയ സിലബസിലാണ് വിവരാവകാശത്തെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയിരിക്കുന്നത്.
രാജസ്ഥാനില്‍ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് വിവരാവകാശ നിയമത്തെ സംബന്ധിക്കുന്ന പാഠഭാഗം ഒഴിവാക്കി. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവുള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ വിവരങ്ങളുള്‍പ്പെടുന്ന പാഠഭാഗം ചരിത്രപാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തതിന്റെ തൊട്ടുപിന്നാലെയാണിത്. സംസ്ഥാനത്തെ പുതുക്കിയ സിലബസിലാണ് വിവരാവകാശത്തെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയിരിക്കുന്നത്.
ചരിത്ര പാഠപുസ്തകത്തില്‍ വിവവരാവകാശത്തെക്കുറിച്ചും ഇതിന് പ്രവര്‍ത്തിച്ചവരുടെ വിവരങ്ങളും ഉള്‍പ്പടുത്തിയിരുന്നു. രാജ്യവ്യാപകായ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് വിവരാവകാശ നിയമം നിലവില്‍ വന്നത്. മസ്ദൂര്‍ കിസാന്‍ സംഘടനാ അംഗങ്ങളായ അരുണാ റോയിയും നിഖില്‍ ദേയും നിയമം പ്രാബല്യത്തിലാക്കാന്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജനങ്ങളും നിരന്തര പരിശ്രമം നടത്തിയിരുന്നു. വിവരാവകാശത്തിനായി
രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച വിവരാവകാശനിയമത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മസ്ദൂര്‍ കിസാന്‍ സംഘടന ആരോപിച്ചു.