India
വസന്തത്തിന്റെ വിസ്മയമൊരുക്കി ഊട്ടി പുഷ്പമേളവസന്തത്തിന്റെ വിസ്മയമൊരുക്കി ഊട്ടി പുഷ്പമേള
India

വസന്തത്തിന്റെ വിസ്മയമൊരുക്കി ഊട്ടി പുഷ്പമേള

admin
|
27 May 2018 4:21 AM GMT

ഒരു ലക്ഷത്തി മുപ്പതിനായിരം പൂക്കള്‍ കൊണ്ടു നിര്‍മിച്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്റെ മാതൃകയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

വസന്തത്തിന്റെ വിസ്മയമൊരുക്കി, ഊട്ടിയിലെ നൂറ്റി ഇരുപതാമത് പുഷ്പമേള ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ആയിരക്കണക്കിന് പുഷ്പങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സസ്യോദ്യാനത്തില്‍ നടക്കുന്ന മേള 29ന് സമാപിയ്ക്കും.

ഒരു ലക്ഷത്തി മുപ്പതിനായിരം പൂക്കള്‍ കൊണ്ടു നിര്‍മിച്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്റെ മാതൃകയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. കൂടാതെ, കുരുവി പക്ഷികളുടെ രണ്ട് മാതൃകകളുമുണ്ട്.

ഗാലറികളില്‍ സ്ഥാപിച്ച, അന്‍പതിനായിരം ചെടിച്ചട്ടികളിലായാണ് പുഷ്പങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവയെല്ലാം സഞ്ചാരികള്‍ക്ക് കാഴ്ചയുടെ പുതു വസന്തമാണ് സമ്മാനിയ്ക്കുന്നത്.

ജറിബെറ, കാര്‍ണേഷ്യം, പനിനീര്‍ പൂക്കള്‍, ലില്ലിയം, മേരിഗോള്‍ഡ് എന്നിവയാണ് കാര്യമായി ഉള്ളത്. കൂടാതെ, സസ്യോദ്യാനത്തിനുള്ളില്‍ പുതുതായി മറ്റൊരു ഉദ്യാനം കൂടി ആരംഭിച്ചിട്ടുണ്ട്. അപൂര്‍വ ഇനത്തിലുള്ള ചെടികള്‍ അടക്കം ആറായിരത്തോളം പുഷ്പങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. തമിഴ്നാട് കൃഷി മന്ത്രി ദുരൈ കണ്ണന്‍ പുഷ്പമേള ഉദ്ഘാടനം ചെയ്തു.

സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത്, ഊട്ടി മേട്ടുപാളയം റോഡ് വഴിയുള്ള ഗതാഗതം ഒറ്റവരിയാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് മൂന്നു ദിവസം കൊണ്ട് ഊട്ടിയിലെ സസ്യോദ്യാനത്തിലേയ്ക്ക് ഒഴുകി എത്തുക.

Similar Posts