ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
|ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എംഎഫ്എ ഒന്നാം വര്‍ഷ വിദ്യാര്‍ഥി പ്രവീണാണ് ആത്മഹത്യ ചെയ്തത്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ഫൈന്‍ ആട്സ് വിദ്യാര്‍ഥി പ്രവീണ്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കാരണം വ്യക്തമല്ല. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്രവീണ്‍ കുമാറിന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
പുലര്‍ച്ചെ 4.15ഐടെയാണ് ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലിന്റെ എല്‍ ബ്ലോക്കില്‍ പ്രവീണ്‍കുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈദരാബാദിലെ മഹബൂബ് നഗര്‍ ജില്ലയിലെ ഷാദ് നഗര്‍ ഏരിയയാണ് പ്രവീണിന്റെ സ്വദേശം. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവീണിന്റെ മൊബൈലും, ലാപ്പ്ടോപ്പും ഡയറിയും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രവീണിന്റെ ആത്മഹത്യ സംബന്ധിച്ച് സര്‍വകലാശാല തെറ്റിധാരണ പടര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രവീണ്‍ കിടന്നിരുന്ന റൂമിന്റെ വാതില്‍ വെന്റിലേറ്റര്‍ വഴിയാണ് തുറന്നതെന്നും ഉടന്‍ ചികിത്സ നല്‍കിയെന്നുമുള്ള സര്‍വകലാശാലയുടെ വിശദീകരണം വിദ്യാര്‍ഥികള്‍ തള്ളി. ഹോസ്റ്റല്‍ റൂമില്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നു എന്നും ബൈക്കില്‍ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പ്രവീണിനെ സര്‍വകലാശാല ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രവീണിനെ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ സര്‍വകലാശാല ഡോക്ടര്‍മാര്‍ അലംബാവം കാണിച്ചെന്നും 40 മിനിട്ട് വൈകിയാണ് പ്രാഥമിക ചികിത്സ നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.