വാഴനാര് കൊണ്ടുള്ള സാനിറ്ററി പാഡുമായി സാഥി, വില രണ്ട് രൂപ
|‘സാഥി’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പിലാക്കുക
വാഴയും വാഴനാരും അത്ര ചെറിയ കക്ഷികളല്ല എന്ന് പണ്ടേ തെളിയിച്ചുള്ളതാണ്. വാഴനാര് കൊണ്ട് കരകൌശല ഉല്പന്നങ്ങള് മാത്രമല്ല, സാനിറ്ററി പാഡു നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എംഐടി ബിരുദധാരിയായ അമൃത സൈഗാളും സഹപ്രവര്‍ത്തക ക്രിസ്റ്റിന് കഗെട്സും. ‘സാഥി’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പിലാക്കുക. എംഐ ടിയിലെ സഹപാഠികളായ ഗ്രേസ് കെയിന്‍, അശുതോഷ് കുമാറും സാക്കറി റോസും സ്റ്റാര്‍ട്ടപ്പിന് പിന്തുണയുമായി കൂടെയുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ആളാണ് അമൃത.
ഒരേസമയം നാല് പാഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന മെഷീന് 500 യുഎസ് ഡോളറിന് (ഏതാണ്ട് 34,000 രൂപ) കുടില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനി നല്‍കും. സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള വാഴ നാരുകള്‍ അടക്കമുള്ള അസംസ്കൃത വസ്തുക്കളും കമ്പനി നല്‍കും. 30,000 പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെറ്റീരിയലുകള്‍ക്ക് 650 ഡോളറാണ് വില. 1.35 രൂപയാണ് രു പാഡ് ഉണ്ടാക്കാനുള്ള ആകെ ചെലവ്. രണ്ട് രൂപയ്ക്കാണ് പാഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ആര്‍ത്തവ സമയത്ത് സാമ്പത്തിക പരാധീനത മൂലം സാനിറ്ററി പാഡ് ഇല്ലാതെ വിഷമിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ശാശ്വത പരിഹാരമെന്ന അമൃതയുടെ ശ്രമമാണ് വാഴനാര് പാഡിലേക്കെത്തിയത്. 2012ലാണ് അമൃത ഇതിനായി ശ്രമം തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെത്തിയ ക്രിസ്റ്റീന്റെ സഹായം കൂടിയായതോടെ സംഗതി യാഥാര്‍ഥ്യമായി.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം വാഴനാര് ഒരു പാഴ്വസ്തുവാണ്. എന്നാല്‍ ഇത് നല്ലൊരു അസംസ്കൃത വസ്തുവാണെന്ന് തെളിയിച്ചു കഴിഞ്ഞു. അഹമ്മദാബാദിലെ കൃഷിത്തോട്ടത്തില്‍ നിന്നാണ് പാഡിനായി വാഴനാര് വാങ്ങുന്നത്. നഗരത്തിലെയും ഗ്രാമത്തിലെയും സ്ത്രീ വ്യവസായകരെ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യവും സാഥി പാഡിന് പിന്നിലുണ്ട്.
20111ല്‍ നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയില്‍ 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത്. നാപ്കിന്റെ വില തന്നെയാണ് മറ്റുള്ളവര്‍ക്ക് ഇത് വാങ്ങാന്‍ തടസമാകുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആര്‍ത്തവ സമയത്ത് ഉപയോഗിക്കാന്‍ തുണി പോലും ഉണ്ടാകില്ല. ഇതു മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളാണുണ്ടാകുന്നത്.