എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തുമെന്ന് ബി.ജെ.പി ദേശീയ കൌണ്‍സില്‍ പ്രമേയം
|ദീന്‍ ദയാല്‍ ഉപാധ്യായ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി നീക്കിവെക്കുമെന്ന് ബി.ജെ.പി പ്രമേയം.
എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തുന്നതാണ് അന്ത്യോദയ പദ്ധതി എന്നവകാശപ്പെട്ട് ബിജെപി ദേശീയ കൌണ്‍സില്‍ പ്രമേയം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജാതി മത അതീതമായ സംവരണം എന്ന പാര്‍ട്ടിയുടെ പഴയ നിലപാടില്‍ ബി.ജെ.പി ഉറച്ച് നില്‍ക്കുകയാണന്ന സൂചന നല്‍കുന്നതാണ് പ്രമേയത്തിലെ വരികള്‍.
ദീന്‍ ദയാല്‍ ഉപാധ്യായ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി നീക്കിവെക്കുമെന്ന് ബി.ജെ.പി പ്രമേയം. സമൂഹത്തില്‍ ഏറ്റവും പിന്നിലുള്ള പാവപ്പട്ടവനും വികസനം സാധ്യമാകുന്ന സങ്കല്‍പമായിരുന്നു ഉപാധ്യായ മുന്നോട്ട് വെച്ച അന്ത്യോദയ പദ്ധതി എന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഈ ലക്ഷ്യം കാണുന്നതിന് സഹായകരമാണ്. വ്യക്തികള്‍ക്ക് അവസരം നല്‍കി സാമൂഹിക ഉന്നമനം സാധ്യമാക്കാനാവും . ഓരോരുത്തരും ഉത്തരവാദിത്വ ബോധത്തില്‍ അധിഷ്ടിതമായി സാമൂഹികമായി പരസ്പരം സഹകരിച്ച് മുന്നോട്ട് പോണം. സാമൂഹിക നീതി സാന്പത്തിക വികസനത്തിലൂടെ സാധ്യമാക്കുമെന്നും പ്രമേയം അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ കൌണ്‍സില്‍ യോഗം ഉപാധ്യായയുടെ പേരില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മറ്റ് രാഷ്ട്രീയ വിദേശ കാര്യ പരാമര്‍ശം ഉണ്ടായില്ല. കണ്ണൂരിന് കുറിച്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പരാമര്‍ശങ്ങളും പ്രമേയത്തില്‍ ഇടം കണ്ടില്ല.