കബാലി സംവിധായകന്‍ പാ രഞ്ജിത് ചോദിക്കുന്നു... ജാതിവ്യവസ്ഥയെ പൊട്ടിച്ചെറിയാന്‍ നിങ്ങള്‍ എന്ത് ചെയ്തു ?
|സമൂഹത്തില്‍ ഉറച്ചുപോയ ജാതീയത, കമ്യൂണിസ്റ്റുകള്‍ക്ക് പോലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്തമാകുന്നതു എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്.
സമൂഹത്തില്‍ ഉറച്ചുപോയ ജാതീയത, കമ്യൂണിസ്റ്റുകള്‍ക്ക് പോലും വാക്കിലും പ്രവൃത്തിയിലും വ്യത്യസ്തമാകുന്നതു എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്. കമ്യൂണിസ്റ്റുകള്‍ക്ക് പോലും എന്തുകൊണ്ട് ഇത്തരമൊരു ചട്ടകൂട്ട് പൊട്ടിച്ചെറിയാന്‍ കഴിയുന്നില്ല. തന്റെ എട്ടു മിനുട്ട് പ്രസംഗത്തിലൂടെ ജാതീയത ഇല്ലാതാക്കാന്‍ നിങ്ങള്‍ ഇന്ന് എന്ത് ചെയ്തു എന്ന ഒരൊറ്റ ചോദ്യത്തിലൂടെ കമ്മ്യൂണിസം മുതല്‍ ദ്രാവിഡിനിസം വരെയുള്ള വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങക്കപ്പുറം നമ്മള്‍ ഒരോത്തരിലേക്കും ജാതീയക്കെതിരെയുള്ള പോരാട്ടമെത്തിക്കുകയാണ് പാ രഞ്ജിത്. ഡോ. അംബേദ്ക്കറിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുന്നല്‍വേലിയില്‍ നടന്ന പൊതു ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് പാ രജ്ഞിത് ഈ ചോദ്യമുന്നയിച്ചത്.
പുറത്ത് സമത്വത്തെക്കുറിച്ച് വാചാലരാക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ കുടുംബത്തില്‍ പക്ഷെ ജാതി അഭിസംബോധനം ചെയ്യുന്നതിനും എന്തുകൊണ്ട് ഈ വ്യവസ്ഥ പൊട്ടിച്ചെറിയാന്‍ കഴിയുന്നില്ലെന്ന രീതിയില്‍ ചര്‍ച്ച ചെയ്യാനും മടികാണിക്കുന്നവരാണ്. നമ്മുടെ വീടുകളില്‍ ജാതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാത്രമാണ് ജാതീയതയെ നമുക്ക് പരാജയപ്പെടുത്താനാകൂ.
നമ്മള്‍ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്, ബസില്‍ തൊട്ടുരുമ്മി യാത്ര ചെയ്യുന്നു. ഒന്നിച്ച് സിനിമാശാലയില്‍ ഇരിക്കുന്നു. എന്നിട്ടും അമ്പലത്തിലെ ആചാരങ്ങളുടെ കാര്യത്തില്‍, കുടുംബപരിപാടികളില്‍, എല്ലാം എന്ത് കൊണ്ടാണ് ജാതി എത്രയും ശക്തമായ ഘടകമായി നില്‍ക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലൂടെ വീണ്ടും വീണ്ടും ജാതി ഇവിടെ ഊട്ടി ഉറപ്പിക്കുകയാണ്. നാം ആദ്യം മുക്തി നേടേണ്ടത് ഇത്തരം ആചാര അനുഷ്ഠാനങ്ങളില്‍നിന്നാണ്. കുടുംബമെന്ന വ്യവസ്ഥ തന്നെ ഇല്ലാതാക്കണം. കുടുംബവ്യവസ്ഥയാണ് ജാതീയത ഏറ്റവും കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നത്.
നമ്മള്‍ കമ്മ്യൂണിസ്റ്റുകളോ, പിന്നോക്കവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ ആയിരിക്കും. എന്നിട്ടും ഇതുവരെയും ജാതി ഇല്ലാതാക്കാന്‍ നമ്മുക്ക് എന്ത്കൊണ്ട് ആയില്ലെന്ന് നാം കുടുംബത്തില്‍ ചര്‍ച്ച ചെയ്യാറില്ല. ജാതീയത വ്യക്തിപരമായ കാര്യമായി വരുകയാണെങ്കില്‍ നാം ജാതിവാദത്തെയാണ് പുണരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ കമ്മ്യൂണിസ്റ്റ് ആണെന്നോ, ജാതീയത ഇല്ലാതായി കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ എന്ന് കാര്യം പരിഗണിക്കാറില്ല. പിന്നെ എങ്ങനെ നാം ജാതീയത ഇല്ലാതാക്കും.
ജാതീയത ഇല്ലാതാക്കാന്‍ അംബേദ്ക്കറുടെ കാലത്ത് തന്നെ ശ്രമം തുടങ്ങിയതാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലും ഇതിനായി ചര്‍ച്ച നടത്തി. എന്നിട്ടും ജാതി ഇല്ലാതായില്ല. 80കളില്‍ മാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ദ്രവിഡയന്‍ സംഘടനകള്‍ ആ അവസരം വിജയകരമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. പിന്നീട് വലിയ മാറ്റങ്ങളെന്നും ഉണ്ടായില്ല. കമ്മ്യൂണിസം വെറുമൊരു തൊഴില്‍ സംഘടനയായി മാറി. നമ്മുടെ ശീലങ്ങളും സാംസ്ക്കാരികബോധങ്ങളും മാറാതെ ഇവിടെ ഒരു മാറ്റവും സംഭവിക്കാന്‍ പോക്കുന്നില്ല. കണ്ണാടിക്ക് മുന്നില്‍ നിന്ന് സ്വയം ചോദിക്കുക, ജാതിപരമായ ഉച്ചനീചത്തങ്ങള്‍ ഇല്ലാതാക്കാന്‍ ഞാന്‍ ഇന്ന് ചെയ്തു ? എന്നിട്ട് നമ്മുക്ക് വിപ്ലവത്തെക്കുറിച്ച് സംസാരിക്കാം. രാജ്യത്തെ ദലിതുകള്‍ 24 മണിക്കൂറും ജാതിയെക്കുറിച്ച് മാത്രം സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ആയിരകണക്കിന് മറ്റു പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഇതിനെക്കുറിച്ച് മാത്രം സംസാരിക്കേണ്ടിവരുന്നു. ഇതില്‍നിന്ന് ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണുള്ളത്. ചര്‍ച്ചകള്‍ ഉണ്ടാവുകയാണ് ഏക പോംവഴി.
ஒரேயொரு முரண்பாட்டோடு உங்கள் மற்ற அனைத்து கருத்துக்களையும் ஏற்றுக் கொள்கிறேன். #PaRanjith
Posted by Suthir Raja on Sunday, October 9, 2016
എസ് സി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സ്ക്കോളര്‍ഷിപ്പ് നല്‍കുമ്പോള്‍, സൌജന്യ നോട്ടുബുക്ക് വിതരണം ചെയ്യുമ്പോള്‍ എന്ത് കൊണ്ട് ഇത് നല്‍കുന്നു എന്നുകൂടി മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞ് കൊടുക്കണം. അല്ലാത്തപക്ഷം മറ്റു വിദ്യാര്‍ഥികള്‍ക്ക് എസ് സി വിദ്യാര്‍ഥികളോട് വെറുപ്പാണുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങളോ, അധ്യാപകരോ കുട്ടികളോട് ഇതേ പറ്റി സംസാരിക്കാറില്ല. നമ്മുക്ക് വേണ്ടത് മാനസികതലത്തിലുള്ള മാറ്റമാണ്. അതിന് ചര്‍ച്ച തന്നെയാണ് ഏകമാര്‍ഗ്ഗം. ദലിതുകളും - മറ്റുള്ളവരും തമ്മിലുള്ള യുദ്ധമാണ് ഇനി വരാനുള്ളത്. അവിടേക്കാണ് ഇന്ത്യന്‍ സമൂഹം മുന്നേറുന്നത്. ഒരുവിഭാഗം ജനത നിരന്തരം അടിച്ചമര്‍ത്തപ്പെടുകയാണ്. കറുത്തവരുമായിട്ടാണ് അംബേദ്ക്കര്‍ ഈ ജനതയെ താരത്മ്യപ്പെടുത്തിയത്. എന്നാല്‍ ഒരു കറുത്തവന്‍ വെളുത്തവന് മുന്നില്‍ നില്‍ക്കുമ്പോള്‍ തന്നെ അവന്റെ വര്‍ഗ്ഗം തിരിച്ചറിയപ്പെടുന്നു. ഇന്ന് പക്ഷെ നിങ്ങള്‍ക്ക് സ്വന്തം വസ്ത്രത്തോടൊപ്പം സ്വയം മാറാവുന്നതാണ്. നിങ്ങളുടെ വസ്ത്രം, നിറം നിങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്രം നല്‍ക്കുന്നു. ജാതി എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നതാണ്. എന്റെ മുത്തച്ഛനും അച്ഛനും ജാതിയെപറ്റി തന്നെയായിരുന്നു പരാതിപ്പെട്ടിരുന്നത്. ഞാനും അത് തന്നെ പറയുന്നു. നാളെ എന്റെ മകള്‍ക്കും അത് തന്നെ പറയേണ്ടി വരും . എപ്പോഴാണ് ഇത് മാറുക ? ജാതി ഇല്ലാതാക്കുക എന്നത് നമ്മുടെ അഭിലാഷം തന്നെയാണ്. എന്നാല്‍ സ്വന്തം വീട്ടിലെത്തിയാല്‍ നാമെല്ലാം ജാതി പ്രയോക്താക്കള്‍ തന്നെയാണ്.
മാറ്റം നമ്മില്‍നിന്ന് തന്നെ തുടങ്ങുക. കൊടുക്കല്‍ വാങ്ങലുകളുടെ സാമൂഹിക അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പൊതുഇടങ്ങളില്‍ ജാതി മറഞ്ഞിരിക്കുമ്പോഴും നമ്മുടെ കോളനികളിലും, വീടുകളിലും ബന്ധങ്ങളിലും എന്ത് കൊണ്ട് ജാതി നിലനില്‍ക്കുന്നു. അതുതന്നെയാണ് ആദ്യം പൊളിക്കേണ്ടത്. അതിന് ചര്‍ച്ചകളാണ് ആവശ്യം. ജാതി വ്യവസ്ഥയുടെ ആനൂകൂല്യം ലഭിക്കുന്നവരില്‍ അധികപേരും അത് ഇല്ലാതാക്കാന്‍ അനുവദിക്കില്ല. വൈകാരികമായി ഇതിനെ സമീപിക്കരുത്. ജാതീയത ഒരു അവസ്ഥ എന്ന നിലയ്ക്കാണ് അതിനെ സമീപിക്കേണ്ടത്. ജാതി ഇല്ലെന്ന് പ്രസ്താവിക്കുന്നുവെങ്കില്‍ അടിസ്ഥാനപരമായി നിങ്ങള്‍ ഒരു ജാതിവാദിയാണ്. അത് കൊണ്ട് ജാതിയെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുക.
സ്ത്രീകള്‍ക്ക് ഈ പോരാട്ടത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. നിങ്ങള്‍ക്കാണ് വലിയ മാറ്റം കൊണ്ട് വരാനാക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതോടൊപ്പം അവരെ ജാതിയെ എതിര്‍ക്കുന്നതിനും പഠിപ്പിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക. ജാതിവ്യവസ്ഥയെ പൊട്ടിക്കാന്‍ അവരെ പ്രാപ്തരാക്കാനുള്ള ബാധ്യത നിങ്ങള്‍ സ്ത്രീകള്‍ക്കാണ്.
കടപ്പാട്: TheNewsMinute