India
India
ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്ന് അരുൺ ജയ്റ്റ്ലി
|28 May 2018 11:50 PM GMT
പഴയനോട്ടുകൾ മാറുന്നതിന്റെ പരിതി ചിലയാളുകൾ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയിൽ നിന്നു 2000 രൂപയിലേക്ക് കുറയ്ക്കാൻ കാരണം
ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. പഴയനോട്ടുകൾ മാറുന്നതിന്റെ പരിതി ചിലയാളുകൾ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയിൽ നിന്നു 2000 രൂപയിലേക്ക് കുറയ്ക്കാൻ കാരണം. അതേസമയം, വിവാഹ ആവശ്യങ്ങൾക്ക് 2.5 ലക്ഷം രൂപ പിൻവലിക്കാമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്നും ജയ്റ്റ്ലി പറഞ്ഞു.
നോട്ട് വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നേരത്തെ നാല് തവണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു. ഡല്‍ഹിയില്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ ആം ആദ്മി,തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നു.