India
ബിജെപിയില്‍ ചേരുന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ ബിശ്വാസ്, മോദി കോണ്‍ഗ്രസിലേക്കെന്ന് എഎപിബിജെപിയില്‍ ചേരുന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ ബിശ്വാസ്, മോദി കോണ്‍ഗ്രസിലേക്കെന്ന് എഎപി
India

ബിജെപിയില്‍ ചേരുന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ ബിശ്വാസ്, മോദി കോണ്‍ഗ്രസിലേക്കെന്ന് എഎപി

admin
|
28 May 2018 12:41 PM GMT

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കേള്‍ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും

താന്‍ എഎപി ക്യാമ്പ് വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങുകയാണെന്ന വാര്‍ത്ത നിഷേധിച്ച് കുമാര്‍ ബിശ്വാസ്. ട്വിറ്ററിലൂടെയാണ് ബിശ്വാസ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുകയാണെന്നും ഇതിനി വാര്‍ത്തയാക്കാമെന്നും ബിശ്വാസ് ട്വീറ്റില്‍ കുറിച്ചു.

എഎപി നേതാക്കളും പരിഹാസത്തോടെയാണ് ബിശ്വാസിന്‍റെ ബിജെപി പ്രവേശത്തെ സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിച്ചത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് കേള്‍ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

അമിത് ഷാ എഎപിയിലേക്ക് വരുന്നുണ്ടോയെന്നായിരുന്ന മറ്റൊരു എഎപി മന്ത്രിയായ കപില്‍ മിശ്രയുടെ പ്രതികരണം.

Related Tags :
Similar Posts