India
India
ജെല്ലിക്കെട്ട് നിരോധം ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറങ്ങി
|28 May 2018 10:00 AM GMT
നാളെ മധുരയില്‍ ജെല്ലിക്കെട്ട് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം അല്പ സമയത്തിനുള്ളില്‍ മധുരയിലേക്ക് തിരിക്കുമെന്നും
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധം ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് പുറത്തിറങ്ങി. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അല്പ സമയം മുന്‍പ് ഓര്‍ഡിനന്‍സില്‍ ഒപ്പു വെച്ചു. ഇതോടെ ജല്ലിക്കെട്ടിനുള്ള നിരോധം നീങ്ങി. നാളെ മധുരയില്‍ ജെല്ലിക്കെട്ട് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം അല്പ സമയത്തിനുള്ളില്‍ മധുരയിലേക്ക് തിരിക്കുമെന്നും നാളെ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുമെന്നുമാണ് സൂചന. കോടതി അവധിയായതിനാല്‍ ഓര്‍ഡിനന്‍സ് നിയമപരമായി ചോദ്യം ചെയ്യാന്‍ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. ഇത് കൂടി കണക്കിലെടുത്താണ് ഇന്ന് വൈകുന്നേരത്തോടെ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയിലെത്തിയതെന്നാണ് സൂചന.