India
വന്ദേമാതരമാണ് യഥാര്‍ഥ ദേശീയഗാനമെന്ന് ആര്‍എസ്എസ് നേതാവ്‍വന്ദേമാതരമാണ് യഥാര്‍ഥ ദേശീയഗാനമെന്ന് ആര്‍എസ്എസ് നേതാവ്‍
India

വന്ദേമാതരമാണ് യഥാര്‍ഥ ദേശീയഗാനമെന്ന് ആര്‍എസ്എസ് നേതാവ്‍

admin
|
28 May 2018 9:38 AM GMT

വന്ദേ മാതരമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനമാവേണ്ടതെന്ന അവകാശവാദവുമായി ആര്‍എസ്എസ് നേതാവ്.

ഭാരത് മാതാ കീ ജയ് ഉയര്‍ത്തുന്ന അലയൊലികള്‍ക്കിടെ മറ്റൊരു വിവാദപ്രസ്താവനയുമായി ആര്‍എസ്എസ് നേതൃത്വം. ജനഗണമനയല്ല, വന്ദേ മാതരമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനമാവേണ്ടതെന്ന അവകാശവാദവുമായി ആര്‍എസ്എസ് നേതാവ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായ ബയ്യാജി ജോഷിയാണ് വിവാദ പ്രസ്താവനവുമായി രംഗത്തെത്തിയത്.

ജനഗണമനയാണ് ഇന്ന് നമ്മുടെ ദേശീയ ഗാനം. അതിനെ നമ്മള്‍ ആദരിക്കേണ്ടതുണ്ട്. ദേശീയഗാനമായി ജനഗണമനയെ തീരുമാനിച്ചത് നമ്മുടെ ഭരണഘടനയാണ്. അങ്ങനെ പരിഗണിക്കുന്നതിന് മുമ്പ് പക്ഷേ ആരെങ്കിലും യഥാര്‍ഥ അര്‍ഥം നോക്കിയിരുന്നെങ്കിലും വന്ദേ മാതരമാകുകമായിരുന്നു യഥാര്‍ഥ ദേശീയ ഗാനം. അദ്ദേഹം പറഞ്ഞു.

എപ്പോഴാണ് ജനഗണമന എഴുതുന്നത്. കുറച്ചുകാലം മുമ്പ്. അതിലൂടെ വെളിവാകപ്പെടുന്ന വികാരം സംസ്ഥാനത്തെ കൂടി പരിഗണിച്ചാണ്. എന്നാല്‍ വന്ദേമാതരത്തിലുള്ള വികാരം രാജ്യത്തിന്റെ മൊത്തം സ്വഭാവമാണ്.. അതുതന്നെയാണ് രണ്ട് ഗാനങ്ങളും തമ്മിലുള്ള വ്യത്യാസം.

Similar Posts