India
ബി.ജെ.പിയെ തോല്‍പിക്കാന്‍ എസ്.പിയും ബി.എസ്.പിയും ഒന്നിക്കണമെന്ന് ലാലുപ്രസാദ് യാദവ്    ബി.ജെ.പിയെ തോല്‍പിക്കാന്‍ എസ്.പിയും ബി.എസ്.പിയും ഒന്നിക്കണമെന്ന് ലാലുപ്രസാദ് യാദവ്    
India

ബി.ജെ.പിയെ തോല്‍പിക്കാന്‍ എസ്.പിയും ബി.എസ്.പിയും ഒന്നിക്കണമെന്ന് ലാലുപ്രസാദ് യാദവ്    

rishad
|
28 May 2018 2:01 PM GMT

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബി.എസ്പിയും മുലായം സിങ്ങ് യാദവിന്‍റെ എസ്പിയും ഒന്നിക്കണമെന്ന് ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മായാവതിയുടെ ബി.എസ്പിയും മുലായം സിങ്ങ് യാദവിന്‍റെ എസ്പിയും ഒന്നിക്കണമെന്ന് ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. എല്ലാ മതേതര പാര്‍ട്ടികളും ഒന്നിക്കണം, ബിഹാറില്‍ ഞങ്ങള്‍ ഇത്തരത്തില്‍ ഒന്നിച്ചു, അത് വിജയിച്ചു, അങ്ങനെ സംഭവിച്ചെങ്കില്‍ മാത്രമെ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിക്കാനാവൂവെന്നും ലാലു പറഞ്ഞു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും വെവ്വേറെയാണ് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായാണ് എസ്.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നത്. മൂവരെയും പരാജയപ്പെടുത്തി ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

Related Tags :
Similar Posts