വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി
|പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി പരാമാര്‍ശങ്ങള്‍
രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി വിമര്‍ശം. ഒന്‍പത് വരള്‍ച്ച ബാധിത സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് നേര്‍ക്ക് കണ്ണടക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി പരാമാര്‍ശങ്ങള്‍.
വരള്‍ച്ച ബാധിത പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ സ്വരാജ് അഭിയാനാണ് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹരജി പരിഗണിച്ചത്. ഒന്‍പത് സംസ്ഥാനങ്ങള്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുമ്പോള്‍, ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. വരള്‍ച്ച പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും എത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
വരള്‍ച്ച പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നേരത്തെ ഹരജി പരിഗണിക്കവേ, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെയും കോടതി വിമര്‍ശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാന്‍ കേരളം ഗുജറാത്ത് ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കണമെന്നും കോടതി പറഞ്ഞിരുന്നു.