India
നിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലില്‍ ഇന്ന് വിധിനിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലില്‍ ഇന്ന് വിധി
India

നിര്‍ഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്ന അപ്പീലില്‍ ഇന്ന് വിധി

admin
|
28 May 2018 12:48 AM GMT

ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ നേരത്തെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് രണ്ട് മണിക്ക് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ നേരത്തെ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാര്‍ വധശിക്ഷ റദ്ദാക്കണമെന്ന് വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

കീഴ്ക്കോടതി വിധികള്‍ക്കെതിരെ പ്രതികളായ മുകേഷ്,പവന്‍,വിനയ്, അക്ഷയ് എന്നിവര്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി വിധി പറയുക. കുറ്റകൃത്യത്തിന്‍റെ പൈശാചികതയും, ക്രൂരതയും കണക്കിലെടുത്ത് പ്രതികള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കോടതി നിയോഗിച്ച രണ്ട് അമിക്കസ് ക്യൂറിമാരും വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു അവശ്യപ്പെട്ടത്. കേസില്‍ കീഴ്ക്കോടതികളില്‍ നടന്ന വിചാരണ ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായാണെന്നും അതിനാല്‍ കീഴ്ക്കോടതി വിധികള്‍ റദ്ദാക്കി പുതിയ വിചാരണ വേണമെന്നുമായിരുന്നു അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍റെ വാദം. പ്രതികള്‍ കുറ്റ കൃത്യത്തിന് മുന്പ് ഗൂഢാലോചന നടത്തിയതായി തെളിവില്ലെന്നും, ഓരോ പ്രതികളുടെയും കുറ്റകൃത്യത്തിലെ പങ്കാളിത്വത്തിലുള്ള അളവ് സംബന്ധിച്ച് അവ്യക്തയുണ്ടെന്നും അമിക്കസ് ക്യൂറി സത്തോഷ് ഹെഗ്ഡെ വാദിച്ചു.

അതിനാല്‍ വധശിക്ഷ റദ്ദാക്കി, പ്രതികള്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2012 ഡിസംബര്‍ പതിനാറിനാണ് ദക്ഷിണ ഡല്‍ഹിയില്‍ വൈദ്യ വിദ്യാര്‍ത്ഥിയായ ജ്യോതി സിങ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ട ബലാത്സംഗത്തിനിരയായത്. രണ്ട് ദിവസത്തിന് ശേഷം സിങ്കപ്പൂരില്‍ ചികിത്സക്കിടെ ജ്യോതി സിങ് മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കുമാണ് രാജ്യ തലസ്ഥാനം പിന്നീട് സാക്ഷ്യം വഹിച്ചത്.

Related Tags :
Similar Posts