India
എസ്‍ബിഐയിൽ ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപഎസ്‍ബിഐയിൽ ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ
India

എസ്‍ബിഐയിൽ ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ

Khasida
|
28 May 2018 11:39 PM GMT

എസ്‍ബിഐ സൌജന്യ എടിഎം സര്‍വീസ് നിര്‍ത്തലാക്കുന്നു

എസ്‍ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തുന്നു. ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറ്റാനും സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും. ബാങ്ക് നിയോഗിക്കുന്ന ഏജന്റ് മുഖേന പണം നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കും.

Sbi by

ഉ​പ​ഭോ​ക്​​താ​വിനെ കൊ​ള്ള​യ​ടി​ക്കു​ന്ന ത​ര​ത്തി​ല്‍ സ​ര്‍​വി​സ്​ ചാ​ര്‍​ജ്​ ​ഏ​ര്‍​പ്പെ​ടു​ത്തി​യ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ര്‍വി​സ്​ ചാ​ര്‍​ജ്​ ഇൗ​ടാ​ക്കും. ഇ​ക്കാ​ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സാ​മ്പ​ത്തി​ക​ വാ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങള്‍ ഇതി​​​​​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ബാ​ങ്കു​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര്‍​ദേ​ശം എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ശാ​ഖ ത​ല​ത്തി​ലു​ള്ള​വ​ര്‍ പ​റ​ഞ്ഞു.

പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ എ​ടി.എ​മ്മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ആ​ഘാ​ത​മാ​വു​ന്ന​താ​ണ് ഇൗ ​തീ​രു​മാ​നം. ഇ​തോ​ടെ, എ​സ്.ബിഐ​യു​ടെ എ​ടിഎ​മ്മി​ല്‍ സൗ​ജന്യ​മാ​യി പ​ണം പി​ന്‍​വ​ലി​ക്കാ​വു​ന്ന ഇ​ട​പാ​ടു​ക​ള്‍ ഇ​ല്ലാ​താ​വും. ഇ​ട​പാ​ടു​കാ​രു​ടെ പ്ര​യാ​സ​വും ബാ​ങ്ക്​ ശാ​ഖ​ക​ളി​ലെ തി​ര​ക്കും ല​ഘൂ​ക​രി​ക്കാ​നെ​ന്ന പേ​രി​ല്‍ എടിഎം ശീ​ലി​പ്പി​ച്ച ശേ​ഷ​മാ​ണ്​ സര്‍​വി​സ്​ ചാ​ർ​ജി​​​​​ന്റെ പേ​രി​ൽ അ​ടി​ക്ക​ടി പ്ര​ഹ​രം വ​രു​ന്ന​ത്. പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും സ​ര്‍​വി​സ്​ ചാ​ര്‍​ജ്​ ഇൗ​ടാ​ക്കും.

ല​ഭി​ച്ച രേ​ഖ​കള്‍ പ്ര​കാ​രം ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ സ​ര്‍​വി​സ്​ ചാര്‍ജി​ല്‍ മ​റ്റു ചി​ല മാ​റ്റ​ങ്ങ​ള്‍ കൂ​ടി വ​രു​ന്നു​ണ്ട്. മു​ഷി​ഞ്ഞ നോ​ട്ടു​കള്‍ ഒ​രു പ​രി​ധി​യി​ല​ധി​കം മാ​റ്റി​യെ​ടു​ക്കാ​ന്‍ സ​ര്‍​വി​സ്​ ചാ​ര്‍​ജ്​ ഇൗ​ടാ​ക്കു​മെ​ന്ന​താ​ണ്​ ഒ​ന്ന്. 5,000 രൂ​പ വ​രെ മൂ​ല്യ​മു​ള്ള 20 മു​ഷി​ഞ്ഞ നോ​ട്ടു​ക​ൾ വ​രെ മാ​റ്റാ​ന്‍ സര്‍​വി​സ്​ ചാര്‍​ജ്​ വേ​ണ്ട. 20ൽ ​അ​ധി​ക​മു​ണ്ടെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി​യും കൊ​ടു​ക്കേ​ണ്ടി വ​രും.

നോ​ട്ടി​​​​​​െൻറ മൂ​ല്യം 5,000 രൂ​പ​യി​ലും അ​ധി​ക​മാ​ണെ​ങ്കി​ൽ ഒാ​രോ നോ​ട്ടി​നും ര​ണ്ട്​ രൂ​പ​യും സേ​വ​ന നി​കു​തി അ​ല്ലെ​ങ്കി​ൽ 1000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ​യും സേ​വ​ന നി​കു​തി എ​ന്നി​വ​യി​ൽ അ​ധി​കം വ​രു​ന്ന​ത്​ ഏ​താ​​ണോ അ​താ​ണ്​ ഇൗ​ടാ​ക്കു​ക. അ​താ​യ​ത്, 500 രൂ​പ​യു​ടെ 25 മു​ഷി​ഞ്ഞ നോ​ട്ട്​ മാ​റ്റ​ണ​മ​ങ്കി​ൽ നോ​ട്ട്​ ഒ​ന്നി​ന്​ ര​ണ്ട്​ രൂ​പ ക​ണ​ക്കാ​ക്കി​യാ​ൽ 50 രൂ​പ​യും സേ​വ​ന നി​കു​തി​യും വ​രും. എ​ന്നാ​ൽ, 1,000 രൂ​പ​ക്ക്​ അ​ഞ്ച്​ രൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണെ​ങ്കി​ൽ 62.50 രൂ​പ​യും സേ​വ​ന നി​കു​തി​യു​മാ​ണ്​ വ​രി​ക. ഇ​ത്ത​രം ഇ​ട​പാ​ടി​ന്​ അ​ധി​കം വ​രു​ന്ന സര്‍​വി​സ്​ ചാര്‍​ജ്​ 62.50 രൂ​പ വാ​ങ്ങാ​നാ​ണ്​ ധാ​ര​ണ.

ബി​സി​ന​സ്​ ക​റ​സ്​​പോ​ണ്ട​ന്റു​മാ​ർ മു​ഖേ​ന പ​ണം നി​ക്ഷേ​പി​ക്കുമ്പോ​ഴും പി​ൻ​വ​ലി​ക്കുമ്പോഴും സേ​വ​ന നി​കു​തി ന​ൽ​കേ​ണ്ടി വ​രും. മാ​സം 10,000 രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന ബേ​സി​ക്​ സേ​വി​ങ്​​സ്​ ബാ​ങ്ക്​’ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു​ള്ള സര്‍​വി​സ്​ ചാര്‍​ജി​ലും മാ​റ്റം വ​രും. ഇ​തി​ൽ എ.​ടി.​എം ഇ​ട​പാ​ടു​ൾ​പ്പെ​ടെ മാ​സ​ത്തി​ൽ നാ​ല്​ ഇ​ട​പാ​ടി​ൽ കൂ​ടി​യാ​ൽ സര്‍​വി​സ്​ ചാര്‍​ജ്​ ​ ന​ൽ​ക​ണം. ചെ​ക്ക്​ ബു​ക്കി​നും സര്‍​വി​സ്​ ചാര്‍​ജ്​ ഇൗ​ടാ​ക്കും. ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ വൈ​കാ​തെ എ​സ്.ബിഐ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​റി​യു​ന്നു.

Related Tags :
Similar Posts