എസ്ബിഐയിൽ ജൂണ്‍ ഒന്നു മുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ
|എസ്ബിഐ സൌജന്യ എടിഎം സര്‍വീസ് നിര്‍ത്തലാക്കുന്നു
എസ്ബിഐ സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തുന്നു. ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. മുഷിഞ്ഞ നോട്ട് മാറ്റാനും സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും. ബാങ്ക് നിയോഗിക്കുന്ന ഏജന്റ് മുഖേന പണം നിക്ഷേപിക്കുന്നതിനും ചാര്‍ജ് ഈടാക്കും.
Sbi by
ഉപഭോക്താവിനെ കൊള്ളയടിക്കുന്ന തരത്തില്‍ സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ജൂണ്‍ ഒന്ന് മുതല്‍ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വിസ് ചാര്‍ജ് ഇൗടാക്കും. ഇക്കാര്യം ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ചില സാമ്പത്തിക വാര്‍ത്താമാധ്യമങ്ങള്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. അതേസമയം, ബാങ്കുകളിൽ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം എത്തിയിട്ടില്ലെന്ന് ശാഖ തലത്തിലുള്ളവര്‍ പറഞ്ഞു.
പണം പിന്‍വലിക്കാന്‍ എടി.എമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് ആഘാതമാവുന്നതാണ് ഇൗ തീരുമാനം. ഇതോടെ, എസ്.ബിഐയുടെ എടിഎമ്മില്‍ സൗജന്യമായി പണം പിന്‍വലിക്കാവുന്ന ഇടപാടുകള്‍ ഇല്ലാതാവും. ഇടപാടുകാരുടെ പ്രയാസവും ബാങ്ക് ശാഖകളിലെ തിരക്കും ലഘൂകരിക്കാനെന്ന പേരില്‍ എടിഎം ശീലിപ്പിച്ച ശേഷമാണ് സര്‍വിസ് ചാർജിന്റെ പേരിൽ അടിക്കടി പ്രഹരം വരുന്നത്. പണം കിട്ടിയില്ലെങ്കിലും സര്‍വിസ് ചാര്‍ജ് ഇൗടാക്കും.
ലഭിച്ച രേഖകള്‍ പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ സര്‍വിസ് ചാര്‍ജില്‍ മറ്റു ചില മാറ്റങ്ങള്‍ കൂടി വരുന്നുണ്ട്. മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയിലധികം മാറ്റിയെടുക്കാന്‍ സര്‍വിസ് ചാര്‍ജ് ഇൗടാക്കുമെന്നതാണ് ഒന്ന്. 5,000 രൂപ വരെ മൂല്യമുള്ള 20 മുഷിഞ്ഞ നോട്ടുകൾ വരെ മാറ്റാന്‍ സര്‍വിസ് ചാര്‍ജ് വേണ്ട. 20ൽ അധികമുണ്ടെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതിയും കൊടുക്കേണ്ടി വരും.
നോട്ടിെൻറ മൂല്യം 5,000 രൂപയിലും അധികമാണെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതി അല്ലെങ്കിൽ 1000 രൂപക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയിൽ അധികം വരുന്നത് ഏതാണോ അതാണ് ഇൗടാക്കുക. അതായത്, 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമങ്കിൽ നോട്ട് ഒന്നിന് രണ്ട് രൂപ കണക്കാക്കിയാൽ 50 രൂപയും സേവന നികുതിയും വരും. എന്നാൽ, 1,000 രൂപക്ക് അഞ്ച് രൂപ എന്ന കണക്കിലാണെങ്കിൽ 62.50 രൂപയും സേവന നികുതിയുമാണ് വരിക. ഇത്തരം ഇടപാടിന് അധികം വരുന്ന സര്‍വിസ് ചാര്‍ജ് 62.50 രൂപ വാങ്ങാനാണ് ധാരണ.
ബിസിനസ് കറസ്പോണ്ടന്റുമാർ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും സേവന നികുതി നൽകേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകൾ നടക്കുന്ന ബേസിക് സേവിങ്സ് ബാങ്ക്’ നിക്ഷേപങ്ങൾക്കുള്ള സര്‍വിസ് ചാര്‍ജിലും മാറ്റം വരും. ഇതിൽ എ.ടി.എം ഇടപാടുൾപ്പെടെ മാസത്തിൽ നാല് ഇടപാടിൽ കൂടിയാൽ സര്‍വിസ് ചാര്‍ജ് നൽകണം. ചെക്ക് ബുക്കിനും സര്‍വിസ് ചാര്‍ജ് ഇൗടാക്കും. ഇൗ നിർദേശങ്ങൾ വൈകാതെ എസ്.ബിഐ പ്രഖ്യാപിക്കുമെന്നറിയുന്നു.