India
ഹാജി മസ്താനെ കൊള്ളക്കാരനാക്കരുത്:  രജനീകാന്തിന് വക്കീല്‍ നോട്ടീസ്ഹാജി മസ്താനെ കൊള്ളക്കാരനാക്കരുത്: രജനീകാന്തിന് വക്കീല്‍ നോട്ടീസ്
India

ഹാജി മസ്താനെ കൊള്ളക്കാരനാക്കരുത്: രജനീകാന്തിന് വക്കീല്‍ നോട്ടീസ്

Jaisy
|
28 May 2018 8:11 PM GMT

മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചിരിക്കുന്നത്

ഹാജി മസ്താനെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കരുത് എന്നാവശ്യപ്പെട്ട് സ്റ്റൈല്‍ മന്നന് വക്കീല്‍ നോട്ടീസ്. ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോക നേതാവായി ചിത്രീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മസ്താന്റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട ഹാജിയെ കൊള്ളക്കാരനും അധോലോക നായകനുമാക്കുന്നത് അംഗീകരിക്കാനാവില്ല. കള്ളക്കടത്തിന്റെ പേരില്‍ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നും മസ്താനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ സിനിമ എടുക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഹാജി മസ്താന്റെ ജീവിതം ആത്മാര്‍ഥമായി ചിത്രീകരിക്കുകയാണെങ്കില്‍ ആ ചിത്രം നിര്‍മ്മിക്കാന്‍ താന്‍ തയ്യാറാണെന്നും സുന്ദര്‍ വ്യക്തമാക്കുന്നു. കബാലിക്ക് ശേഷം പാ രഞ്ജിതും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് ഹാജി മസ്താന്‍.

തമിഴ് വംശജനായ ഹാജി മസ്താന്‍ മിര്‍സ എട്ടു വയസ്സുള്ളപ്പോഴാണ് കുടുംബത്തൊടൊപ്പം മുംബൈയില്‍ താമസമാക്കുന്നത്. നന്നായി തമിഴ് സംസാരിക്കാന്‍ അറിയാവുന്ന ഹാജി മസ്താന്‍ പിന്നീട് കരീം ലാല, വരദരാജന്‍ മുദലിയാര്‍ എന്നിവരുമായി ചേര്‍ന്ന് കള്ളക്കടത്തിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സജീവമാവുകയായിരുന്നു.

വളരെ ആകര്‍ഷകമായിട്ടാണ് ഹാജി മസ്താന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കാറുള്ള അദ്ദേഹം വെള്ള ഷൂവാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല വില കൂടിയ സിഗററ്റുകള്‍ ഹാജി മസ്താന്റെ വീക്‌നെസായിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ഹിന്ദി സിനിമയില്‍ അജയ് ദേവ്ഗണ്‍ ഹാജി മസ്താനായി അഭിനയിച്ചിട്ടുണ്ട്.

Related Tags :
Similar Posts