India
ഉന ദലിത് മഹാ പ്രതിഷേധ സംഗമം ഇന്ന്; അനുമതി നിഷേധിച്ച് സര്‍ക്കാര്‍ഉന ദലിത് മഹാ പ്രതിഷേധ സംഗമം ഇന്ന്; അനുമതി നിഷേധിച്ച് സര്‍ക്കാര്‍
India

ഉന ദലിത് മഹാ പ്രതിഷേധ സംഗമം ഇന്ന്; അനുമതി നിഷേധിച്ച് സര്‍ക്കാര്‍

Ubaid
|
28 May 2018 11:01 PM GMT

ചലോ ധനേറ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്

ഗുജറാത്തില്‍ സര്‍ക്കാര്‍ വിലക്ക് ലംഘിച്ചുള്ള ദലിത് പ്രതിഷേധ പരിപാടികള്‍ ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള മഹാ സംഗമം ഇന്ന് നടക്കും. ചലോ ധനേറ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഗുജറാത്തിലെ ഉനയിൽ പൊലീസ്‌ സ്റ്റേഷന്‌ സമീപം ദളിത്‌ യുവാക്കൾക്കളെ ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ സംഘം തല്ലിച്ചതച്ചത് മുതല്‍ ആരംഭിച്ച സമരമാണ് വാര്‍ഷികത്തില്‍ വീണ്ടും ശക്തി ആര്‍ജിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുക, ജാതി വ്യവസ്ഥയും നിര്‍ബന്ധിത ജാതി തൊഴിലുകളും ഇല്ലാതാക്കുക, ദളിതര്‍ക്കും കര്‍ഷകര്‍ക്കുംഎത്രയും പെട്ടെന്ന് രേഖകള്‍ സഹിതം ഭൂമി കൈമാറുക, തോട്ടി പണി അവസാനിപ്പിക്കുക, ദളിതര്‍, മുസ്ലിങ്ങള്‍‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കെതിരായ അതിക്രമങളും ആള്‍ക്കൂട്ട കൊലപാതകവും ഇല്ലാതാക്കുക തുടങിയ ആവശ്യങളാണ് ഉന്നയിക്കുന്നത്. പ്രതിഷേധ പരിപാടി പ്രഖ്യാപിച്ച ഉടന്‍ തന്നെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ഇക്കാരണത്താല്‍ സംഗമത്തിന്റെ ആദ്യ ദിനത്തിലെ പ്രതിഷേധ പരിപാടിക്കിടെ മുഖ്യ സംഘാടകനായ ജിഗ്നേഷ് മേവാനി, ഐക്യദാര്‍ഢ്യവുമായി എത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികളായ കന്നയ്യ, ഷെഹ്‍ല റാഷിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ പ്രതിഷേധ പരിപാടിയുമായി സംഘടിക്കുന്നത് തടയാന്‍ സര്‍ക്കാരിനായിട്ടില്ല. മഹാ പ്രതിഷേധ സംഗമത്തിനാണ് ഗുജരാത്ത് ഇന്ന് ഒരുങ്ങുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നായി ആയിരങ്ങള്‍ അണിനിരക്കുന്ന മഹാ സംഗമായിരിക്കുന്ന ഇന്ന് നടക്കുകയെന്ന് ജിഗ്നേഷ് മേവാനിയും അറിയിച്ചിരുന്നു.

Related Tags :
Similar Posts