India
മോഹന്‍ ഭഗവതിന് പിന്നാലെ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചുമോഹന്‍ ഭഗവതിന് പിന്നാലെ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു
India

മോഹന്‍ ഭഗവതിന് പിന്നാലെ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു

Sithara
|
28 May 2018 10:21 PM GMT

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു‍.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കൊല്‍ക്കത്തയില്‍ വേദി നിഷേധിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചു‍. അമിത് ഷാ പങ്കെടുക്കുന്ന പരിപാടിക്കായി സെപ്തംബര്‍ 10നോ 12നോ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയം വിട്ടുനല്‍കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ആവശ്യം നിഷേധിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.

ദുര്‍ഗാ പൂജ നടക്കുന്ന ദിവസങ്ങളായതിനാല്‍ സ്റ്റേഡിയം പരിപാടിക്ക് തരാനാവില്ലെന്നാണ് പറഞ്ഞതെന്ന് സായന്തന്‍ ബസു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയെ ഭയമാണ്. ബംഗാളില്‍ ജനാധിപത്യമില്ലെന്നതിന്‍റെ തെളിവാണ് നീതി നിഷേധമെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ 3ന് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കും ബംഗാള്‍ സര്‍ക്കാര്‍ വേദി നിഷേധിച്ചിരുന്നു. സിസ്റ്റര്‍ നിവേദിത മിഷനാണ് ഈ പരിപാടിയുടെ സംഘാടകര്‍.

Similar Posts