India
സാമ്പത്തിക പ്രതിസന്ധി;  തുറന്ന വിമര്‍ശവുമായി യശ്വന്ത് സിന്‍ഹസാമ്പത്തിക പ്രതിസന്ധി; തുറന്ന വിമര്‍ശവുമായി യശ്വന്ത് സിന്‍ഹ
India

സാമ്പത്തിക പ്രതിസന്ധി; തുറന്ന വിമര്‍ശവുമായി യശ്വന്ത് സിന്‍ഹ

admin
|
28 May 2018 1:15 PM GMT

ജിഎസ്ടി അപക്വമായി നടപ്പിലാക്കിയതിലൂടെ വ്യാപാര മേഖല താറുമാറായി. ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടമായി. ഉടനെയെങ്ങും ശമിക്കാത്ത പ്രത്യാഘാതമാണ് നോട്ട് നിരോധമുണ്ടാക്കിയതെന്നും ലേഖനം പറയുന്നു.

എല്ലാ അവസരങ്ങളുമുണ്ടായിട്ടും സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് പോയത് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കഴിവ്കേട് മൂലമാണെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതവുമായ യശ്വന്ത് സിന്‍ഹ. നോട്ട് റദ്ദാക്കലും ജിഎസ്ടി തിരക്കിട്ട് നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയിലെത്തിച്ചു. ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയല്ലായിരുന്നെങ്കില്‍ സാമ്പത്തിക വളര്‍ച്ച 3.7 ശതമാനം മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്നും ലേഖനത്തില്‍ പറയുന്നു.

ആഗോള വിപണിയിലെ ക്രൂഡോയില്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ സമയത്ത് ധനമന്ത്രിയായി ചുമതലേയല്‍ക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് അരുണ്‍ ജയ്റ്റിലി. ഇത് വഴി ഖജനാവിലേക്ക് ഒഴുകിയ കോടികള്‍ ഭാവന ശൂന്യമായി കൈകാര്യം ചെയ്തുവെന്ന് മാത്രമല്ല, സമ്പദ് വ്യവസ്ഥയില്‍ നേരത്തെ നിലനിന്നിരുന്ന പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് അരുണ്‍ ജെയ്റ്റിലിയും കേന്ദ്ര സര്‍ക്കാരും ചെയ്തതെന്ന് വാജ്പോയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ പറയുന്നു. സ്വകാര്യ നിക്ഷേപം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലെത്തി. വ്യവസായിക ഉദ്പാദനം തകര്‍ന്നു, പ്രധാന തൊഴില്‍ ദാതാവായ നിര്‍മ്മാണ രംഗ സ്തംഭനാവസ്ഥയിലാണ്. ജിഎസ്ടി അപക്വമായി നടപ്പിലാക്കിയതിലൂടെ വ്യാപാര മേഖല താറുമാറായി. ലക്ഷക്കണക്കിന് തൊഴില്‍ നഷ്ടമായി. ഉടനെയെങ്ങും ശമിക്കാത്ത പ്രത്യാഘാതമാണ് നോട്ട് നിരോധമുണ്ടാക്കിയതെന്നും ലേഖനം പറയുന്നു.

അവസാന പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് 3.7 ശതമാനം മാത്രാമാണെന്നും ജിഡിപി കണക്കാക്കുന്ന രീതിയില്‍ 2015 മാറ്റം വരുത്തിയതാണ് 2 ശതമാനം അധിക വളര്‍ച്ചയുണ്ടാക്കിയതെന്നും സിന്‍ഹ പറഞ്ഞു. പ്രതിസന്ധിയുടെ സൂചനകള്‍ നേരത്തെ പ്രകടമായിരുന്നുവെന്നും, ഇത് മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ലേഖനം വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വീന്പ് പറച്ചില്‍ കൊണ്ട് യാഥാര്‍ത്ഥ്യം മറച്ച് വെക്കാനാകില്ലെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.

Related Tags :
Similar Posts