2016ല്‍ രാജ്യത്ത് പ്രതിദിനം നടന്നത് 106 ബലാത്സംഗങ്ങള്‍
|കഴിഞ്ഞവര്‍ഷം രാജ്യത്ത് ഓരോ ദിവസവും 106 ബലാത്സംഗങ്ങള്‍ നടന്നതായി ദേശിയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 12 വയസ്സിന്കീഴെയുള്ള പെണ്‍കുട്ടികള്‍ക്ക്..
കഴിഞ്ഞവര്‍ഷം രാജ്യത്ത് ഓരോ ദിവസവും 106 ബലാത്സംഗങ്ങള്‍ നടന്നതായി ദേശിയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 12 വയസ്സിന്കീഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഭൂരിഭാഗം ആക്രമണവും നടന്നത്. സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്താതാണ് ആക്രമണങ്ങള്‍ പെരുകാന്‍ കാരണമെന്ന് വനിതാസംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
അതിക്രമങ്ങള്‍ തടയുന്നതിനായി നിര്‍ഭയ നിയമം അടക്കമുള്ളവ കൊണ്ടുവന്നിട്ടും രാജ്യത്തെ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുടെ പേരില്‍ 338954 കേസുകളാണ് 2016 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 38,947 ഉം ബലാത്സംഗകേസുകളാണ്. ബലാത്സംഗത്തിന് ഇരയായവരില്‍ 94.6 ശതമാനവും 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.സുരക്ഷാവീഴ്ച്ചയ്ക്കൊപ്പം പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതും കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നുണ്ടെന്ന് വനിതസംഘടനകള്‍ ആരോപിക്കുന്നു.
കൂട്ടബലാത്സംഗകേസുകളുടെ എണ്ണത്തിലും വര്‍ധനമുണ്ടായി. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രജിസ്റ്റര്‍ ചെയ്യപ്പെട്ടവയില്‍ 260304 കേസുകള്‍ മാത്രമാണ് കോടതിയിലത്തിയത്. ഇവയില്‍ തന്നെ 23094 കേസുകളില്‍ മാത്രമാണ് വിചാരണപൂര്‍ത്തിയായതെന്നതും ശ്രദ്ധേയമാണ്.