India
മോദിയുടെ പാക് ആരോപണം; ശക്തമായ മറുപടിയുമായി മന്‍മോഹന്‍സിങ് മോദിയുടെ പാക് ആരോപണം; ശക്തമായ മറുപടിയുമായി മന്‍മോഹന്‍സിങ് 
India

മോദിയുടെ പാക് ആരോപണം; ശക്തമായ മറുപടിയുമായി മന്‍മോഹന്‍സിങ് 

rishad
|
28 May 2018 5:08 AM GMT

ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞ് പ്രധാനമന്ത്രിപദത്തിന്റെ വിശ്വാസ്യത പുനസ്ഥാപിക്കണമെന്നും മന്‍ മോഹന്‍‌ സിംഗ്

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാക്കിസ്ഥാന്‍റെ പിന്തുണ തേടിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ശക്തമായ മറുപടി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പാക്കിസ്ഥാനും പ്രതികരിച്ചു. സ്വന്തം കഴിവ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കണമെന്ന് പാക് വിദേശകാര്യമന്ത്രാലയം തുറന്നടിച്ചു. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാക്കിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്ന്കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.

കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ ഒരാഴ്ച മുമ്പ് നടന്ന സല്‍ക്കാരത്തില്‍ പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യമന്ത്രി എന്നിവര്‍ സംബന്ധിച്ചെന്നാണ് ആരോപണം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുന്‍ ഉപരാഷട്രപതി ഹാമിദ് അന്‍സാരി എന്നിവരും പാക് നേതാക്കള്‍ക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തെന്നും ഇതിന് ശേഷമാണ് മണിശങ്കര്‍ അയ്യര്‍‌ തന്നെ താഴെ തരക്കാരന്‍ എന്ന് വിശേഷിപ്പിച്ചെതെന്നും മോദി ഇന്നലെ ഗുജറാത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതിനൊപ്പം പാകിസ്ഥാന്‍ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് കൂടി ആരോപിച്ച സാഹചര്യത്തിലാണ് മോദിക്കെതിരെ പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമേ ആകാത്ത ഒരു കൂടിക്കാഴ്ചയെ കുറിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണപ്രചരിപ്പിക്കുന്ന നരേന്ദ്രമോദി, ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞ് പ്രധാനമന്ത്രിപദത്തിന്റെ വിശ്വാസ്യത പുനസ്ഥാപിക്കണമെന്ന് മന്‍മോഹന്‍‌ സിംഗ് പ്രസ്താവ നയിലൂടെ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ മോദി ഭയന്നോടുകയാണെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി.

Related Tags :
Similar Posts