India
![കാവേരി പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് കാവേരി പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്](https://www.mediaoneonline.com/h-upload/old_images/1097616-supremcourt.webp)
India
കാവേരി പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
![](/images/authorplaceholder.jpg?type=1&v=2)
28 May 2018 3:57 PM GMT
സുപ്രീംകോടതി നിർദേശിച്ച സമയ പരിധിക്കകം കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിക്കും.
കാവേരി പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. സുപ്രീംകോടതി നിർദേശിച്ച സമയ പരിധിക്കകം കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തിയെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിക്കും.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ചു ചേർത്ത മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച ഹർജി നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കാവേരി മാനേജ്മെന്റ് രൂപീകരിക്കാൻ സുപ്രീംകോടതി അനുവദിച്ച ആറ് ആഴ്ചത്തെ സമയം ഇന്നലെ അവസാനിച്ചു.