India
കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്കും ജെഡിഎസിനും പൊതുശത്രു സിദ്ധരാമയ്യകര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്കും ജെഡിഎസിനും പൊതുശത്രു സിദ്ധരാമയ്യ
India

കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപിക്കും ജെഡിഎസിനും പൊതുശത്രു സിദ്ധരാമയ്യ

Khasida
|
28 May 2018 7:21 PM GMT

ജെഡിഎസിന് സ്വാധീനമുള്ള മൈസൂര്‍ മേഖലയില്‍ ബിജെപി ജെഡിഎസുവുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് അഭിപ്രായ സർവേകൾ പറയുമ്പോൾ സിദ്ധരാമയ്യ എന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ച് എങ്ങനെ നേട്ടമുണ്ടാക്കാം എന്ന ശ്രമമാണ് പലമണ്ഡലങ്ങളിലും ബിജെപിയും ജെഡിഎസും നടത്തുന്നത്. ജെഡിഎസിന് സ്വാധീനമുള്ള മൈസൂര്‍ മേഖലയില്‍ ബിജെപി ജെഡിഎസുവുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ജെഡിഎസിന് സ്വാധീനമുള്ള മൈസൂര്‍ മേഖലയിലെ 45 സീറ്റുകളില്‍ 20 സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിജെപിയുടെ ദുര്‍ബല മേഖല കൂടിയായ ഇവിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. ജെഡിഎസ് നേതാക്കളുമായി ധാരണയുണ്ടാക്കാനാണിതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നേതക്കാളെ ചാക്കിട്ടു പിടിച്ചുകൊണ്ടാണ് പലയിടത്തും ജെഡിഎസ് തന്ത്രങ്ങള്‍ മെനയുന്നത്

അഭിപ്രായ സര്‍വേകളിലെല്ലാം ജെഡിഎസ് പിന്നിലാണ്. ജെഡിഎസുമായി എത്ര സീറ്റുകളില്‍ ബിജെപിക്ക് ധാരണയുണ്ടാക്കാന്‍ കഴിയും എന്നതാണ് പ്രധാനം. ബിഎസ്‍പിയുമായി മാത്രമേ തങ്ങള്‍ക്ക് സഖ്യമുള്ളൂ എന്നും 120 സീറ്റുകളില്‍ വിജയിച്ച് ഭരണം പിടിച്ചെടുക്കുമെന്നുമാണ് ജെഡിഎസിന്റെ വാദം

ബിജെപിക്ക് സ്വാധീനമില്ലാത്ത എട്ട് ജില്ലകളടങ്ങുന്ന പഴയ മൈസൂര്‍ മേഖലയില്‍ ജെഡിഎസിന് ബിജെപി സഹായം. തൂക്കുസഭ വന്നാല്‍ ബിജെപിക്ക് ജെഡിഎസ് പിന്തുണ. ഇതാണ് ഉരുത്തിരിഞ്ഞ ധാരണ എന്നാണ് എതിരാളികളുടെ ആരോപണം.

Similar Posts