India
ഇന്റര്‍നെറ്റ് സൗജന്യമാക്കണമെന്ന് ട്രായ് തലവന്‍ഇന്റര്‍നെറ്റ് സൗജന്യമാക്കണമെന്ന് ട്രായ് തലവന്‍
India

ഇന്റര്‍നെറ്റ് സൗജന്യമാക്കണമെന്ന് ട്രായ് തലവന്‍

admin
|
28 May 2018 4:34 PM GMT

ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശര്‍മ്മ പറഞ്ഞു.

ഇന്റര്‍നെറ്റ് സൗജന്യമാക്കണമെന്ന് ട്രായ് തലവന്‍ ആര്‍.എസ് ശര്‍മ. ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശര്‍മ്മ പറഞ്ഞു. ഇതുള്‍പ്പെടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ തയാറായി.

എന്നാല്‍, ഇന്ര്‍നെറ്റ് സൗജന്യമാക്കുകയെന്ന വ്യാജേന നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും നിലനില്‍കുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ ട്രായ് പുനരാലോചന നടത്തുന്നതായ സൂചനകളുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് ട്രായ് പുറപ്പെടുവിച്ചത്.

Similar Posts