സീമ റാവു, ഇന്ത്യന്‍ സൈന്യത്തിലെ പുലിക്കുട്ടി; രാജ്യത്തെ ഏക വനിതാ കമാന്‍ഡോ പരിശീലക
|ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിക്കുക, മറ്റുള്ളവര്‍ക്ക് മാതൃകയാവുക... ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കുന്ന കാര്യങ്ങളല്ല.
ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിക്കുക, മറ്റുള്ളവര്‍ക്ക് മാതൃകയാവുക... ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കുന്ന കാര്യങ്ങളല്ല. ഇവിടെ ഡോ. സീമ റാവു എന്ന സ്ത്രീ ലോകത്തെ മുഴുവന്‍ വിസ്‍മയിപ്പിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിലെ ഏക വനിതാ കമാന്‍ഡോ പരിശീലകയായ സീമ, എഴുത്തുകാരി, സ്‍കൂബ ഡൈവര്‍, മോഡല്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയുടെ മകള്‍ എന്ന നിലയില്‍ നിന്നു രാജ്യത്തിന്റെ ആദ്യത്തെ കമാന്‍ഡോ പരിശീലക എന്ന അസൂയാര്‍ഹമായ സ്ഥാനത്ത് വരെ എത്തി നില്‍ക്കുന്നതാണ് സീമ റാവുവിന്റെ ജീവിതയാത്ര. സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പരിധി നിശ്ചയിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നു ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന സീമ വനിതകള്‍ക്ക് വലിയൊരു മാതൃക തീര്‍ക്കുകയാണ്.
പ്രഫ രമാകാന്ത് സിനാരി എന്ന സ്വാതന്ത്രസമരസേനാനിയുടെ മകളായാണ് സീമ റാവുവിന്റെ ജനനം. വൈദ്യശാസ്ത്ര ബിരുദത്തിനൊപ്പം ക്രൈസിസ് മാനേജ്‌മെന്റില്‍ എംബിഎയും നേടിയിട്ടുണ്ട്. ബ്രൂസ് ലീ വികസിപ്പിച്ചെടുത്ത ജീത് കുനെ ദോ എന്ന ആയോധന കലയില്‍ മാസ്റ്ററായ ലോകത്തിലെ തന്നെ അപൂര്‍വം ചിലരിലൊരാളാണ് സീമ. ബ്രൂസ് ലീയുടെ ശിഷ്യരില്‍ ഒരാളായ റിച്ചാര്‍ഡ് ബസ്റ്റിലോയില്‍ നിന്നാണ് ജീത് കുനെ ദോയില്‍ സീമ പരിശീലനം നേടിയത്. സൈനിക ആയോധന കലയില്‍ ഏഴാം ഡിഗ്രി ബ്ലാക് ബെല്‍റ്റ് സീമയുടെ നേട്ടങ്ങളിലൊന്ന് മാത്രം. ഫാഷന്‍ മോഡലായും എഴുത്തുകാരി എന്ന നിലയിലും സീമ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളുടെ സഹഗ്രന്ഥകാരികൂടിയാണ്. കുറഞ്ഞത് അര ഡസനോളം പുസ്‍തകങ്ങള്‍ സീമയുടെ തൂലികയില്‍ നിന്നു പിറവിയെടുത്തിട്ടുണ്ട്. ആയോധനകലകളുടെ പരിശീലനത്തെക്കുറിച്ചും തീവ്രവാദവുമൊക്കെയാണ് സീമയുടെ പുസ്തകങ്ങള്‍ക്ക് വിഷയമായത്‍. ലോകത്തിലെ തന്നെ പ്രമുഖ അന്വേഷണ ഏജന്‍സികളും ഐക്യരാഷ്ട്രസഭയുമൊക്കെ സുപ്രധാന സ്ഥാനമാണ് സീമയുടെ പുസ്തകങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.
ലോക സമാധാന കോണ്‍ഗ്രസിന്റെ ലോക സമാധാന പുരസ്‌കാരം, രാജ്യത്തിനു നല്‍കിയ സേവനത്തിന് 2008 ല്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പുരസ്‌കാരം, അമേരിക്കന്‍ പ്രസിഡന്റിന്റെ വോളന്റിയര്‍ സര്‍വീസ് അവാര്‍ഡ്, ഇന്ത്യന്‍ സൈനിക മേധാവിയുടെ മൂന്ന് അംഗീകാരങ്ങള്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ആയിരത്തിലേറെ അംഗീകാരങ്ങള്‍ എന്നിവ സീമയ്ക്കു തേടിയെത്തിയിട്ടുണ്ട്. ഒരിക്കല്‍ ഒരാക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്ന് പറയുന്നതുപോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു സീമ. സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗം, പാരാ സ്‍പെഷല്‍ സേന, അക്കാദമി- റെജിമെന്റ് സെന്ററുകള്‍, നാവിക കമാന്‍ഡോകള്‍, എന്‍എസ്‍ജി ബ്ലാക്ക് ക്യാറ്റ്, വ്യോമസേന ഗാര്‍ഡ്, പാരാമിലിട്ടറി, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേന എന്നിവടങ്ങളിലായി സീമ പരിശീലനം നല്‍കിയിട്ടുണ്ട്. മേജര്‍ ദീപക് റാവുമാണ് സീമയുടെ ഭര്‍ത്താവ്.