India
ഷൂട്ടറായ മകള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ റൈഫിള്‍ സമ്മാനമായി നല്‍കിയ ഓട്ടോ ഡ്രൈവര്‍ഷൂട്ടറായ മകള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ റൈഫിള്‍ സമ്മാനമായി നല്‍കിയ ഓട്ടോ ഡ്രൈവര്‍
India

ഷൂട്ടറായ മകള്‍ക്ക് അഞ്ച് ലക്ഷത്തിന്റെ റൈഫിള്‍ സമ്മാനമായി നല്‍കിയ ഓട്ടോ ഡ്രൈവര്‍

Jaisy
|
29 May 2018 3:28 AM GMT

അഹമ്മദാബാദിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവറാണ് മണിലാല്‍

ചില മാതാപിതാക്കള്‍ അങ്ങിനെയാണ്...മക്കളുടെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ അവരുടെ ആഗ്രഹങ്ങള്‍ വേണ്ടെന്ന് വയ്ക്കും. അവരുടെ ലക്ഷ്യപ്രാപ്തിക്കായി ഉള്ളതെല്ലാം അവര്‍ക്ക് നല്‍കും. അത്തരം മാതാപിതാക്കളുടെ മക്കളാണ് പലപ്പോഴും ഉയരങ്ങള്‍ കീഴടക്കുന്നത്. ഓട്ടോ ഡ്രൈവറായ മനിലാല്‍ ഗോഹ്ലിയും(50) അങ്ങിനെയായിരുന്നു. ഷൂട്ടറായ മകള്‍ മിത്തലിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഒരു തോക്ക് ആണ് സമ്മാനമായി നല്‍കി. ഉന്നം പിഴയ്ക്കാതെ ലക്ഷ്യം കൈവരിക്കാന്‍ ഒരു ഷൂട്ടര്‍ക്ക് തോക്ക് അല്ലാതെ മറ്റെന്താണ് ഏറ്റവും വലിയ സമ്മാനം.

അഹമ്മദാബാദിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവറാണ് മണിലാല്‍. എല്ലാ ഓട്ടോക്കാരെയും പോലെ അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്നവന്‍. ഉള്ളതില്‍ മിച്ചം വച്ചാണ് മകള്‍ മിത്തലിന് അഞ്ച് ലക്ഷം രൂപ വില വരുന്ന ജര്‍മ്മന്‍ നിര്‍മ്മിതമായ റൈഫിള്‍ വാങ്ങിക്കൊടുത്തത്. ഇരുപത്തിയേഴുകാരിയായ മിത്തലാകട്ടെ ദേശീയ നിലവാരത്തിലുള്ള ഷൂട്ടറാണ്. 2012ലാണ് മിത്തല്‍ ഷൂട്ടിംഗിലേക്ക് കാഞ്ചി വലിച്ചത്. 2103ല്‍ നടന്ന 57ാമത് ഓള്‍ ഇന്ത്യ നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിത്തല്‍ വെങ്കലം നേടിയിരുന്നു. കടം മേടിച്ച റൈഫിള്‍ കൊണ്ടായിരുന്നു ഈആ നേട്ടം. സംസ്ഥാന,ജില്ലാ ചാമ്പ്യന്‍ഷിപ്പുകളിലും മിത്തല്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. റൈഫിള്‍ വാങ്ങാനുള്ള പണമൊന്നും കയ്യിലില്ലാത്തതുകൊണ്ട് മറ്റുള്ളവരുടെ തോക്ക് കടം മേടിച്ചാണ് റൈഫിള്‍ ക്ലബില്‍ മിത്തലിന്റെ പരിശീലനം. മകള്‍ തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങണമെങ്കില്‍ ഒരു റൈഫിള്‍ അത്യാവശ്യമാണെന്ന് മണിലാല്‍ പറഞ്ഞു. എല്ലാ മാതാപിതാക്കളെയും പോലെ മിത്തലിന്റെ വിവാഹത്തിനായി പണം സൂക്ഷിച്ചു വച്ചിരുന്നു. എന്നാല്‍ റൈഫിള്‍ ആണ് മകള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായി. അവളുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഒന്നും തടസമാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു...മണിലാല്‍ കൂട്ടിച്ചേര്‍ത്തു.

മിത്തലടക്കം മൂന്ന് മക്കളാണ് മനിലാലിന്. ഗോംതിപൂരിലെ ചൌള്‍ പ്രദേശത്താണ് മനിലാലിന്റെ കുടുംബം താമസിക്കുന്നത്. ഒരു ദിവസം ഓട്ടോ ഓടിച്ചാല്‍ 500 രൂപയാണ് മിത്തലിന് ലഭിക്കുക. റൈഫിള്‍ വാങ്ങാന്‍ മകന്‍ ജൈനിഷും സഹായിച്ചു. കേബിള്‍ നെറ്റ്‍വര്‍ക്ക് ജോലിക്കാരനാണ് ജൈനിഷ്.

Similar Posts