വിജയ് മല്യയുടെ 6,630 കോടി ആസ്തി കണ്ടുകെട്ടി
|വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ കുടിശ്ശിക വരുത്തി രാജ്യംവിട്ട മല്ല്യക്ക് കനത്ത താക്കീതാണ് എന്‍ഫോഴ്സമെന്റിന്റെ നടപടി
കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയ്പതി ചെയ്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള 6600 കോടിയോളം രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി പിടിച്ചെടുത്തത്. പതിനേഴ് ബാങ്കുകളില്‍ നിന്നായി എടുത്ത 9000 കോടി രൂപ വായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട മല്യക്കെതിരെ എടുക്കുന്ന ആദ്യത്തെ വലിയ നിയമ നടപടിയാണിത്.
കടബാധ്യതയിലായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈനിന് വേണ്ടി പതിനേഴ് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നെടുത്ത ഒമ്പതിനായിരം കോടി രൂപ രാജ്യത്തിന് പുറത്തെ നാല്പതോളം കമ്പനികളില്‍ നിക്ഷേപത്തിനായി ചെലവഴിച്ചുവെന്ന ആരോപണത്തിലാണ് എന്‍ഫോഴ്സമെന്‍ര് ഡയറക്ടറേറ്റ് വിജയ് മല്യക്കെതിരെ അന്വേഷണം നടത്തുന്നത്. മണി ലോണ്ടറിംഗ്, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് മല്യക്കെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. ഈ കേസിലാണ് ഇപ്പോഴത്തെ ജപ്തി നടപടി.
200 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്ന മഹാരാഷട്രയിലെ ഫാം ഹൌസ്, ബാംഗ്ലൂരിലെ 800 കോടി രൂപ വിലവരുന്ന അപാര്‍ട്ട്മെന്റും, ഷോപ്പിംഗ് മാളും, യുണൈറ്റഡ് ബീവറീജസ്,യുഎസ്എല്‍ കമ്പനികളിലെ മൂവായിരം കോടരി രൂപ വിലവരുന്ന ഓഹരികള്‍ എന്നിവയാണ് ജപ്തി ചെയ്ത ആസ്തികള്‍. 2010ലെ വിപണി മൂല്യമനുസരിച്ചാണ് ആസ്തികള്‍ക്ക് ഇഡി വില തിട്ടപ്പെടുത്തിയത്. നടപ്പ് വര്‍ഷത്തെ വിപണി മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വില 6600 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്.