India
അരുണ്‍ ജെയ്റ്റ്‍ലിയെ ഉന്നംവെച്ച് സുബ്രഹ്മണ്യം സ്വാമിയുടെ ഒളിയമ്പ്അരുണ്‍ ജെയ്റ്റ്‍ലിയെ ഉന്നംവെച്ച് സുബ്രഹ്മണ്യം സ്വാമിയുടെ ഒളിയമ്പ്
India

അരുണ്‍ ജെയ്റ്റ്‍ലിയെ ഉന്നംവെച്ച് സുബ്രഹ്മണ്യം സ്വാമിയുടെ ഒളിയമ്പ്

Alwyn
|
29 May 2018 11:27 AM GMT

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ഉന്നംവെച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ഉന്നംവെച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. തനിക്ക് അരുണ്‍ ജയ്റ്റ്‌ലിയേക്കാള്‍ മികച്ച ധനമന്ത്രിയാകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് സ്വാമി പറഞ്ഞു. ഞാന്‍ ഒരു സാമ്പത്തിക വിദഗ്ധനാണ്, ജയ്റ്റ്‌ലി ഒരു അഭിഭാഷകനും. അദ്ദേഹത്തിന് എങ്ങനെ എന്നെക്കാള്‍ മികച്ചവനാകാന്‍ കഴിയും? സ്വാമി ചോദിക്കുന്നു.

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ജെയ്റ്റ്‍ലിക്ക് നേരെ ഒളിയമ്പ് എയ്തത്. മുമ്പ് ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജനെ നിരന്തരം ഉന്നംവെച്ച് വിമര്‍ശം ഉയര്‍ത്തുമ്പോഴും പരോക്ഷമായി ജെയ്റ്റ്‌ലിയെ കൂടി സ്വാമി ലക്ഷ്യമിട്ടിരുന്നു. സ്വാമി ആയിരുന്നു ധനകാര്യ മന്ത്രിയെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു എന്ന എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ ആയിരുന്നു സ്വാമിയുടെ പരാമര്‍ശം. ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ തമ്മിലുള്ള സംഘര്‍ഷം ഏറെ കാലമായി നിലവിലുള്ളതാണെന്നും സ്വാമി പറഞ്ഞു.

Similar Posts