India
മോശം റോഡുകളെപ്പറ്റി പരാതിപ്പെടാന്‍ വാട്സ്ആപ്പ് നമ്പര്‍ നല്‍കി; മന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാലോചനകള്‍മോശം റോഡുകളെപ്പറ്റി പരാതിപ്പെടാന്‍ വാട്സ്ആപ്പ് നമ്പര്‍ നല്‍കി; മന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാലോചനകള്‍
India

മോശം റോഡുകളെപ്പറ്റി പരാതിപ്പെടാന്‍ വാട്സ്ആപ്പ് നമ്പര്‍ നല്‍കി; മന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാലോചനകള്‍

Khasida
|
29 May 2018 2:42 AM GMT

ഇനി എന്തായാലും വിവാഹം കഴിച്ചുകളയാം എന്ന തീരുമാനത്തിലാണ് യുവമന്ത്രി

ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിന് യാദവിന് തന്റെ വാട്സ്ആപ്പ് നമ്പര്‍ വഴി ലഭിച്ചത് 44,000 വിവാഹാലോചനകളെന്ന് ഉദ്യോഗസ്ഥര്‍. മോശം റോഡുകളെകുറിച്ച് ജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാനായിരുന്നു മന്ത്രി വാട്സ്ആപ്പ് നമ്പര്‍ നല്‍കിയത്.

പ്രിയ, അനുപമ, മനീഷ, കാഞ്ചന്‍, ദേവിക തുടങ്ങി 44,000ത്തോളം പെണ്‍കുട്ടികളാണ് തേജസ്വിനി യാദവിന് മെസേജ് അയച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുജനക്ഷേമവകുപ്പ് മന്ത്രികൂടിയാണ് തേജസ്വിനി.

ആകെ ലഭിച്ച 47,000 സന്ദേശങ്ങളില്‍ 44,000 വിവാഹാഭ്യര്‍ത്ഥനകളാണ്. ആകെ 3000 മെസേജുകള്‍ മാത്രമാണ് റോഡ് റിപ്പയറുമായി ബന്ധപ്പെട്ട് ലഭിച്ചത്. പല മെസേജിലും തങ്ങളെ കുറിച്ചുള്ള നിറവും നീളവുമടക്കം വിശദവിവരങ്ങളും പെണ്‍കുട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലാലുപ്രസാദ് യാദവിന്റെയും റാബ്രിദേവിയുടെയും ഇളയമകനായ ഈ 26 കാരന്‍ ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയക്കാരനായ വ്യക്തിയാണ്.

പെണ്‍കുട്ടികള്‍ ഈ നമ്പര്‍ തേജസ്വിനിയുടെ പ്രൈവറ്റ് നമ്പറാണെന്ന് തെറ്റിദ്ധരിച്ചാവും ഇത്തരത്തില്‍ സന്ദേശം അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇത്രയും വിവാഹഭ്യര്‍ത്ഥനകള്‍ വന്നതിനാല്‍ ഇനി എന്തായാലും വിവാഹം കഴിച്ചുകളയാം എന്ന തീരുമാനത്തിലാണ് തേജസ്വിനി. എന്തായാലും അതെന്തായാലും അറേഞ്ച്ഡ് മാരേജ് ആയിരിക്കുമെന്നും യുവമന്ത്രി ഉറപ്പുപറയുന്നു.

Similar Posts