മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി വിനിയോഗിച്ചത് മംഗള്‍യാന്‍ പദ്ധതി ചെലവിന്‍റെ രണ്ടിരട്ടി
|2014 ജൂണ്‍ ഒന്നിനും 2016 ഓഗസ്റ്റ് 31നും ഇടയില്‍ പുറത്തുവന്ന പരസ്യങ്ങള്‍ക്കായാണ് ഇത്രയും തുക വിനിയോഗിച്ചത്. ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നായകനായ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 1100 കോടി രൂപ. വിവരാവകാശ നിയമപ്രകാരം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ( ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം) നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2014 ജൂണ്‍ ഒന്നിനും 2016 ഓഗസ്റ്റ് 31നും ഇടയില്‍ പുറത്തുവന്ന പരസ്യങ്ങള്‍ക്കായാണ് ഇത്രയും തുക വിനിയോഗിച്ചത്. ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മറ്റ് ഇലക്ട്രോണിക് മീഡിയ എന്നിവക്കായി രൂപം നല്‍കിയ പരസ്യങ്ങളുടെ നിര്‍മ്മാണ ചെലവ് മാത്രമാണ് ഈ കണക്കുകളിലുള്ളത്, പ്രിന്‍റ് മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബുക്ക്‍ലെറ്റുകള്‍, കലണ്ടറുകള്‍ എന്നിവക്കായി ചെലവിട്ട തുക ഇതിനു പുറമെയാണ്.
രാംവീര്‍ സിഭ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് പരസ്യങ്ങളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ തേടി മന്ത്രാലയത്തെ സമീപിച്ചത്. നിലവില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിനം പരസ്യത്തിനായി ചെലവിട്ടിട്ടുള്ളത് 1.4 കോടി രൂപയാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മംഗള്‍യാന് ചെലവിട്ടതിനെക്കാള്‍ ഇരട്ടി തുകയാണ് പരസ്യങ്ങള്‍ക്കായി ചെലവിട്ടിട്ടുള്ളതെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. 450 കോടിയാണ് മംഗള്‍യാന്‍റെ ചെലവ്.