പാക്കിസ്ഥാനില്‍ കാണാതായ സൂഫി പുരോഹിതന്‍മാര്‍ തിരിച്ചെത്തി
|ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്.
പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതന്മാര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ ഹസ്റത്ത് നിസാമുദ്ധീന്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതനായ സയ്യിദ് ആസിഫ് നിസാമി, സഹോദരി പുത്രന്‍ നാസിം നിസാമി എന്നിവരെയാണ് കറാച്ചിയില്‍ കഴിഞ്ഞയാഴ്ച കാണാതായത്. ഇവര്‍ പാക്കിസ്ഥാന്‍ ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു പുരോഹിതര്‍ക്കും പാക്കിസ്ഥാനിലെ മുത്താഹിദ ഖൌമി മൂവ്മെന്‍റുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. പരോഹതിരെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുശമ്മ സ്വരാജ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. പുരോഹിതന്മാര്‍ സുഷമ സ്വരാജുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.