India
തൊഴിലാളി ഐക്യത്തിന്റെ കരുത്ത് വിളിച്ചോതി ഇന്ന് മെയ്ദിനംതൊഴിലാളി ഐക്യത്തിന്റെ കരുത്ത് വിളിച്ചോതി ഇന്ന് മെയ്ദിനം
India

തൊഴിലാളി ഐക്യത്തിന്റെ കരുത്ത് വിളിച്ചോതി ഇന്ന് മെയ്ദിനം

Khasida
|
29 May 2018 3:37 AM GMT

തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലാളികളുടെ പോരാട്ടം ഇന്നും തുടരുന്നു

ഇന്ന് സാര്‍വദേശിയ തൊഴിലാളി ദിനം. തൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസിക പോരാട്ടത്തിന്‍റെ സ്മരണ പുതുക്കിയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ ഇന്നത്തെ ദിനം ആഘോഷിക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലാളികളുടെ പോരാട്ടം ഇന്നും തുടരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനം തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 വയസ്സിലേക്ക് ചുരുക്കുന്നതടക്കം അതികഠിന തൊഴില്‍ സംവിധാനത്തിനെതിരെയുള്ള പ്രതിഷേധം ലോകത്ത് ശക്തിപ്പെട്ടുവരുന്ന കാലം. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മുദ്രവാക്യവുമായി ലക്ഷക്കണക്കിന് തൊഴിലാളികള്‍ തെരുവിലിറങ്ങി. 1

886 മെയ് ആദ്യം അമേരിക്കന്‍ ഐക്യനാടുകളില്‍ ആരംഭിച്ച തൊഴിലാളി പ്രക്ഷോഭം മെയ് 4 ന് ചിക്കാഗോയില്‍ വെടിവെപ്പില്‍ കലാശിച്ചു. നാല് തൊഴിലാളികള്‍ രക്തസാക്ഷികളായി. ആല്‍ബര്‍ട്ട് പാഴ്സന്‍സ്, അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍ ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്ക് ആവേശമായി.

കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഉടമ്പടികള്‍ ലോകത്തിന്റെ പല ഭാഗത്തും നിലവില്‍ വരാന്‍ തുടങ്ങി. 1889ല്‍ പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍നാഷണല്‍ 1890 മെയ് 1 തൊഴിലാളി വര്‍ഗത്തിന്റെ സാര്‍വദേശിയദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ലോകതൊഴിലാളികളുടെ ലോക തൊഴിലാളി ജനതയുടെ ക്ഷേമത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്ന അമേരിക്കന്‍ തൊഴിലാളികളുടെ ആത്മത്യാഗത്തിന്റെ ഓര്‍മ്മ കുറിപ്പ് കൂടിയാണ് മേയ് ദിനം.

1923 മുതലാണ് ഇന്ത്യയില്‍ മെയ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 120 വര്‍ഷങ്ങള്‍ക്കിപ്പുറവും പലവധ ചൂഷണങ്ങള്‍ക്കിരയാകുന്ന വലിയ വിഭാഗം അസംഘടിത തൊഴിലാളികള്‍ ഇന്നുമുണ്ട്. മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയെക്കിതെരെയും നിരന്തരം തൊഴിലാളികള്‍ ഇന്നും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്.

Related Tags :
Similar Posts