India
ജസ്റ്റിസ് കർണന് ആറു മാസം തടവ്ജസ്റ്റിസ് കർണന് ആറു മാസം തടവ്
India

ജസ്റ്റിസ് കർണന് ആറു മാസം തടവ്

Ubaid
|
29 May 2018 10:58 PM GMT

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്

കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണ്ണനെ സുപ്രിം കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കര്‍ണ്ണനെ ഉടന്‍സ് കസ്റ്റഡിയിലെടുക്കണമെന്നും, അതിനായി പശ്ചിമ ബംഗാള്‍ ഡിജിപി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഉത്തരവിട്ടു. ചരിത്രത്തിലാദ്യമായാണ് സിറ്റിംഗ് ജഡ്ജ് തടവിന് ശിക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്കെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ഗൌരവതരമാണെന്നും, ശിക്ഷിക്കപ്പെടാതെ പോയാല്‍ ജൂഡീഷ്യറിക്ക് ഏല്‍പ്പിക്കുന്ന ആഘാതം കനത്തതായിരിക്കുമെന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്‍റെ അത്യൂപൂര്‍വ്വ ഉത്തരവ്. അവസരങ്ങള്‍ പലതവണ നല്‍കിയിട്ടും വഴങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിയലക്ഷ്യ നിയമത്തിലെ പരമാവധി ശിക്ഷയായ ആറ് മാസത്തെ തടവിന് ശിക്ഷിക്കുന്നായി കോടതി പറഞ്ഞു. വിധി ഉടന്‍ നടപ്പിലാക്കണം. കര്‍ണ്ണനെ കസ്റ്റഡിയിലെടുക്കാന്‍ ബംഗാള്‍ ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കര്‍ണ്ണന്‍ കോടതികള്‍ക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതായും കോടതി പറഞ്ഞു.

അതേസമയം കീഴടങ്ങില്ലെന്നും, വേണമെങ്കില്‍ നതന്നെ അറസ്റ്റ് ചെയ്തോളൂ എന്നും വിധിയോട് ജസ്റ്റിസ് കര്‍ണ്ണന്‍ പ്രതികരിച്ചു. ജസ്റ്റിസ് കര്‍ണ്ണന്‍റെ മാനസികനില പരിശോധിക്കാന്‍ സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പരിശോധനക്ക് കര്‍ണ്ണന്‍ വഴങ്ങിയിരുന്നില്ല. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഉള്‍പ്പെടേയുള്ള ആറ് സുപ്രിം കോടതി ജഡ്ജിമാരെ, ദളിത് അതിക്രമവിരുദ്ധ നിയമപ്രകാരം ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കുന്നതായി കര്‍ണ്ണന്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതോട്കൂടിയാണ് കര്‍ണ്ണനെതിരെ കടുത്ത നടപടിയിലേക്ക് സുപ്രിം കോടതി കടന്നത്.

Similar Posts