India
India
നികുതി വെട്ടിപ്പുകാരെ തുറന്നുകാട്ടാൻ വെബ്സൈറ്റുമായി കേന്ദ്രസർക്കാർ
|29 May 2018 1:30 AM GMT
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സാണ് വെബ്സൈറ്റിനു പിന്നിൽ
കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും തുറന്നുകാട്ടാൻ വെബ്സൈറ്റുമായി കേന്ദ്രസർക്കാർ. വെട്ടിപ്പുകാരുടെ പേരും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിനും റെയ്ഡുകളെ സംബന്ധിച്ച് വിവരം നൽകുന്നതിനുമായാണ് ഓപ്പറേഷൻ ക്ലീൻ മണി എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സാണ് വെബ്സൈറ്റിനു പിന്നിൽ. ചെറിയ വെട്ടിപ്പുകാരെ മുതൽ വമ്പൻമാർ വരെ വെബ്സൈറ്റിൽ ഇടംപിടിക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെയും ധനമന്ത്രി അരുണ്‍ ജൈറ്റ്ലിയുടെയും അവകാശവാദം. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. എന്നാൽ ഇതിനുശേഷം നികുതി ഒടുക്കലിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഈ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇടപാടുകൾക്ക് സഹായിക്കാനുമാണ് പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചിരിക്കുന്നതെന്ന് അരുണ്‍ ജൈറ്റ്ലി വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 16,398 കോടിയിലേറെ രൂപയുടെ നികുതി അടയ്ക്കാത്ത പണം കണ്ടെത്തിയെന്ന് കേന്ദ്ര ആദായനികുതി ബോര്‍ഡ് ചെയര്മാന് അറിയിച്ചു. 91 ലക്ഷം പുതിയ നികുതിദായകരാണ് ഇതിനു ശേഷം ഉണ്ടായത്.