ദേശവിരുദ്ധചാനലുകളോട് താന്‍ സംസാരിക്കാറില്ല: റിപ്പബ്ളിക്ക് ചാനൽ റിപ്പോര്‍ട്ടറെ മണി ശങ്കര്‍ അയ്യര്‍ ഇറക്കിവിട്ടു
|ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ ചാനലാണോ, താങ്കളാണോ ദേശവിരുദ്ധമെന്ന് മണിശങ്കര്‍ അയ്യറോട് ചോദ്യമെറിയുന്നുണ്ട് അര്‍ണബ് ഗോസ്വാമി.
തന്റെ അഭിപ്രായമെടുക്കാന്‍ വന്ന റിപ്പബ്ലിക്കന്‍ ചാനല്‍ റിപ്പോര്‍ട്ടറോട് ആദ്യം മര്യാദയുടെ ഭാഷയിലും പിന്നീട് രൂക്ഷമായും പ്രതികരിക്കാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. കശ്മീര്‍ ഹുറിയത്ത് നേതാക്കളുമായുള്ള കോണ്‍ഗ്രസ്സിന്റെ കൂടിക്കാഴ്ചയ്ക്കുശേഷമുള്ള പ്രതികരണമെടുക്കാനാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ പ്രതിനിധി മണിശങ്കര്‍ അയ്യറെ സമീപിച്ചത്
ആദ്യത്തെ ചോദ്യത്തോട്"ദേശ വിരുദ്ധ ചാനലുകളോട് ഞാൻ സംസാരിക്കാറില്ലെ''ന്ന് സൌമ്യമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നല്ല, മൂന്നു പ്രാവശ്യം റിപ്പോര്‍ട്ടര്‍ ചോദ്യം ആവര്‍ത്തിച്ചു. നാലാമത്തെ തവണയും റിപ്പോര്‍ട്ടറില്‍നിന്ന് ചോദ്യമുയര്‍ന്നപ്പോള്‍ ''തന്നോട് ഞാൻ നാല് പ്രാവശ്യം പറഞ്ഞു ദേശവിരുദ്ധ ചാനലുകളോട് ഞാൻ സംസാരിക്കാറില്ലെ''ന്ന് പറഞ്ഞ് റിപ്പോര്‍ട്ടറോട് ഇറങ്ങിപ്പോകാന്‍ ശബ്ദമുയര്‍ത്തുകയായിരുന്നു മണിശങ്കര്‍ അയ്യര്‍. ഉച്ചഭക്ഷണം കഴിക്കാനുള്ള തിരക്കുകള്‍ക്കിടയിലാണ് റിപ്പബ്ലിക്കന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തിന്റെ പ്രതികരണമെടുക്കാനെത്തിയത്.
Mani Shankar Aiyar refuses to answer questions on his meeting with Hurriyat leaders — lashes out at Republic TV #CongressForHurriyat pic.twitter.com/zDKKzXznAb
— Republic (@republic) May 25, 2017
പലതരത്തിലുള്ള ചോദ്യങ്ങളും റിപ്പോര്‍ട്ടര്‍ ചോദിക്കുന്നുണ്ടെങ്കിലും ദേശവിരുദ്ധ ചാനലുകളോട് ഞാൻ സംസാരിക്കാറില്ലെന്ന് മാത്രമാണ് എല്ലാത്തിനും മറുപടിയായി അദ്ദേഹം നല്‍കുന്നത്.
തുടര്‍ന്ന് നടന്ന ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ ചാനലാണോ, താങ്കളാണോ ദേശവിരുദ്ധമെന്ന് മണിശങ്കര്‍ അയ്യറോട് ചോദ്യമെറിയുന്നുണ്ട് അര്‍ണബ് ഗോസ്വാമി.