India
മരണത്തിലും കൂടെയുണ്ടാകണം; പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെയും കടിച്ചുമരണത്തിലും കൂടെയുണ്ടാകണം; പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെയും കടിച്ചു
India

മരണത്തിലും കൂടെയുണ്ടാകണം; പാമ്പ് കടിയേറ്റ ഭര്‍ത്താവ് ഭാര്യയെയും കടിച്ചു

Jaisy
|
29 May 2018 3:20 AM GMT

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ബീഹാര്‍ സമസ്തപൂര്‍ ജില്ലയിലെ ശങ്കര്‍ റായിയെയാണ് ഉഗ്രവിഷമുള്ള പാമ്പ് കടിച്ചത്

ഇങ്ങിനെയുണ്ടാകുമോ ഭാര്യയോട് സ്നേഹം. ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് കൂടെയുണ്ടായിരിക്കണമെന്നാഗ്രഹിക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍ അവളെ മനപൂര്‍വ്വം മരണത്തിലേക്ക് വലിച്ചിടുകയാണെങ്കിലോ. ബീഹാറില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം ഉണ്ടായി. തന്നെ പാമ്പ് കടിച്ചെന്ന് മനസിലായ ഭര്‍ത്താവ് മരണത്തിലേക്ക് ഭാര്യയെയും ഒപ്പം കൂട്ടാനായി അവളെയും കടിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഭാര്യയെ തനിച്ചാക്കി ഭര്‍ത്താവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ബീഹാര്‍ സമസ്തപൂര്‍ ജില്ലയിലെ ശങ്കര്‍ റായിയെയാണ് ഉഗ്രവിഷമുള്ള പാമ്പ് കടിച്ചത്. കടിയേറ്റ് ഞെട്ടിയുണര്‍ന്ന ശങ്കര്‍ റായ് തന്റെ അവസ്ഥ വഷളായികൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു. പക്ഷെ തന്റെ സ്‌നേഹമയിയായ ഭാര്യ അമിരി ദേവിയെ വിട്ടുപോവാന്‍ ശങ്കര്‍ റായിക്ക് കഴിയുമായിരുന്നില്ല. തുടര്‍ന്ന് അവള്‍ മരണത്തിലും തന്റെ കൂടെയുണ്ടാവുണമെന്ന ആഗ്രഹത്താല്‍ ഭാര്യയുടെ കൈതണ്ട കടിച്ച് മുറിക്കുകയും ചെയ്തു.

കടിയേറ്റതോടെ അമിരി ദേവിയുടെ അവസ്ഥയും മോശമായതോടെ ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശങ്കര്‍ റായിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൃത്യസമയത്ത് എത്തിച്ചതിനാലാണ് അമരി ദേവിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം മരണ ശേഷവും ഒന്നിക്കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് അമിരി ദേവി.

Similar Posts